“ഇന്ദൂ. ”
“കിച്ചൂ”
“ഡാ കിച്ചൂ” ചേച്ചി വീണ്ടും ഫോണിൽ. എന്റെ ചിന്തകൾ മടങ്ങി വന്നു. ചേച്ചി പറയുന്നത് ഞാൻ കേട്ടൂ
“ഡാ. അന്ന് ഞാൻ നിന്നെ വിളിച്ചത് ഇത് പറയാൻ ആണ്. അപ്പോൾ നീ തിരക്ക് എന്ന് പറഞ്ഞു ഫോൺ വെച്ചിട്ടല്ലേ..? ആകെ ഉള്ള ഒരേയൊരു ആങ്ങളയാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം. പണ്ടെങ്ങോ നടന്നതോ മറ്റോ ആയ കാര്യം പറഞ്ഞു അവൻ ഇപ്പോഴും എന്നോട് ദേഷ്യം കാണിച്ചു നടക്കുന്നു. നിന്നോട് ഞാൻ ചോദിച്ചതല്ലേ നീ ഇത്തവണ എങ്കിലും ഓണത്തിന് നാട്ടിൽ വരുന്നുണ്ടോ എന്ന്. അന്ന് നീ പറഞ്ഞു ഇല്ലെന്ന്. എന്നിട്ട് ഇപ്പോൾ നീ എന്തിനാ ഞാൻ എവിടെയാ ഉള്ളത് എന്ന് ചോദിക്കുന്നത്.?”
“അത് എന്തിനെങ്കിലും ആയിക്കോട്ടെ? ഇപ്പോൾ ചേച്ചി ഇത് പറഞ്ഞേ. പിന്നെ ഇപ്പോൾ വീട്ടിൽ ആരാ ഉള്ളത്. ?”
“അത് അവൾ ആണ്. അവളും മോളും.”
“ഏത് അവളും മോളും?”
“അത് പിന്നെ !! അവൾ ഇന്ദു. ഇന്ദുവും അവളുടെ മോളും..” ചേച്ചി വിഷമിച്ചാണ് അത് പറഞ്ഞു നിർത്തിയത്.
“ചേച്ചീ…………..”കേട്ടത് സഹിക്കാൻ ആകാത്ത പോലെ ഞാൻ വിളിച്ചു. എന്നിട്ട് പറഞ്ഞു.
“ഇത് എന്റെ വീടാണ്. എന്റെ മാത്രം. നിങ്ങൾ എന്റെ ചേച്ചി ആയത് കൊണ്ടാണ്. നിങ്ങളോട് ഇവിടെ താമസിക്കാൻ ഞാൻ പറഞ്ഞത്. എന്നിട്ട് നിങ്ങൾ എന്തിനാ. കണ്ടവളെയൊക്കെ ഇവിടെ എന്റെ വീട്ടിൽ കയറ്റി താമസിപ്പിച്ചത്.. ഇപ്പോൾ തന്നെ ഇറങ്ങി പോകാൻ പറഞ്ഞോണം എന്റെ വീട്ടിൽ നിന്ന്. എന്റെ അച്ഛന്റെ കൂടെ കിടന്നതിനും കൊച്ചിനെ ഉണ്ടാക്കിയതിനും പെറ്റതിനും ഉള്ള കൂലി മുൻപ് തന്നെ അങ്ങേര് അവളുടെ പേരിൽ പതിച്ചു കൊടുത്തിട്ടല്ലേ..? അങ്ങോട്ട് പോകാൻ പറഞ്ഞോണം. ഇവിടെ എന്റെ വീട്ടിൽ നിൽക്കാൻ പറ്റില്ല. “