“ഹലോ.. കിച്ചൂ. ഇതെന്താ പതിവില്ലാതെ വിളിക്കുന്നത്.?”
ഫോൺ എടുത്ത ഉടനെ ചേച്ചി ചോദിച്ചു.
“ചേച്ചി എവിടെയാ ഉള്ളത്. അത് പറ. ചേച്ചി വീട്ടിൽ ഇല്ലേ..?”
“എടാ. ഇല്ലെടാ. ഞാൻ വീട്ടിൽ ഇല്ല. ഞങ്ങൾ വേണു ഏട്ടന്റെ കൂടെയാ. ഏട്ടന്റെ കമ്പനി വകയിൽ ഉള്ള ടൂറിൽ ആണ് . ഞങ്ങൾ ഇപ്പോൾ ബാംഗ്ലൂരിൽ ആണ് ഉള്ളത്. ഇവിടുന്ന് മലേഷ്യയിലേക്ക് ഫ്ലൈറ്റ് കയറാൻ നോക്കുകയാ. രണ്ട് ആഴിച്ച കഴിയും നാട്ടിൽ വരാൻ. ‘”
“എന്നിട്ട് ചേച്ചി എന്താ ഇത് നേരെത്തെ എന്നോട് പറയാതിരുന്നത്.?”
“പിന്നെ നേരത്തെ പറയാൻ. അതിന് എന്തെങ്കിലും പറയാൻ വേണ്ടി വിളിച്ചാൽ നീ ഫോൺ എടുക്കുമോ.? ഞാൻ നിന്നോട് എന്ത് ചെയ്തിട്ടാ. അവൾക്ക് നിന്നെ അങ്ങനെ കാണാൻ കഴിയാത്തതിന് ഞാൻ ആണോ തെറ്റ് കാരി.?. അതുകൊണ്ടല്ലേ നീ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്. . ”
അത് കേട്ട് എന്റെ ചിന്തകൾ ഒരുപാട് പിന്നിലേക്ക് പോയി. അന്ന് ആ രാത്രിയിൽ. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രികളിൽ ഒന്ന്.
“ഇന്ദൂ. പറ നിനക്ക് എന്നെ ഇഷ്ട്ടമല്ലേ? എന്നിട്ടും നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്.? വാ നമുക്ക് എവിടെ എങ്കിലും പോകാം. പോയിട്ട് കല്ല്യാണം കഴിക്കാം എന്നിട്ട് ഒരുമിച്ച് ജീവിക്കാം. നീ വാ എന്നോടൊപ്പം .”
“നീ എന്താ കിച്ചൂ പറയുന്നേ. നീ എനിക്ക് എന്റെ അനിയനെ പോലെ ആണ്. ഞാൻ അങ്ങനെയെ നിന്നെ കണ്ടിട്ടുള്ളൂ. എന്നോട് നീ ഇങ്ങനെ ഒന്നും പറയരുത്. നാളെ എന്റെ കല്ല്യാണം ആണ്. നീ ആയിട്ട് ഈ കല്ല്യാണം മുടക്കരുത്..?”