മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Posted by

 

“ഇല്ല. അങ്ങനെ പറഞ്ഞില്ല. പക്ഷെ!! പിന്നെ ഞാൻ കിച്ചു ഏട്ടനെ എന്താ വിളിക്കേണ്ടത്..കിച്ചു ഏട്ടാ…? കിച്ചു ഏട്ടൻ തന്നെ പറഞ്ഞോ. കിച്ചു ഏട്ടനെ ഞാൻ എന്ത് വിളിക്കണം എന്ന്. ഞാൻ അത് പോലെ വിളിക്കാം. ”

 

 

” അത് നീ പോയി നിന്റെ അമ്മയോട് ചോദിക്ക്. നിന്റെ അമ്മ പറഞ്ഞു തരും. ഞാൻ ആരാണെന്നും.

എന്നെ എന്ത് വിളിക്കണം എന്നും. “.

 

“ശരി. അത് ഞാൻ പോയി അമ്മയോട് ചോദിച്ചോളാം. പക്ഷെ കിച്ചു ഏട്ടൻ ഇപ്പോൾ എന്നോട് ഒരു കാര്യം പറയണം. കിച്ചു ഏട്ടന് എന്തിനാ എന്നോട് ദേഷ്യം എന്ന്. ? അത് എന്ത് തന്നെ ആയാലും. ഇനി എന്നോട് ഒരു ദേഷ്യവും ഇല്ലെന്നും. ”

 

അതും പറഞ്ഞു അവൾ വീണ്ടും എന്റെ കാലിൽ പിടിച്ചു എന്നിട്ട് പറഞ്ഞു.

 

“പറ. എന്നോട് പറ. കിച്ചു ഏട്ടന് എന്നോട് ഒരു ദേഷ്യവും ഇല്ലെന്ന്. എന്നാലേ ഞാൻ ഈ കാലിൽ നിന്ന് പിടി വിടൂ. ”

 

 

ഇങ്ങനെ ഒരു കുറുമ്പി. എന്റെ ഗൽബിയെ പോലെ തന്നെ. ഞാൻ അറിയാതെ ചിരിച്ചു പോയി. എന്നിട്ട് അവളെ പിടിച്ചു മാറ്റിയിട്ട് ഞാൻ പറഞ്ഞു.

 

 

“എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ

അതും നീ പോയി നിന്റെ അമ്മയോട് ചോദിച്ചാൽ മതി. എല്ലാം നിന്റെ അമ്മയ്ക്ക് അറിയാം. ”

 

 

“ഇനി ഞാൻ പോയിക്കോളാം. കിച്ചു ഏട്ടൻ ചിരിക്കുന്നത് ഞാൻ കണ്ടല്ലോ. അപ്പോൾ എന്നോട് ദേഷ്യം ഇല്ലന്നല്ലേ അതിന്റെ അർത്ഥം. പിന്നെ കിച്ചു ഏട്ടൻ എന്നോട് പറഞ്ഞില്ലേ എന്നോട് ദേഷ്യം ഇല്ലെന്ന്. എനിക്ക് അത് മതി. അതുപോലെ ഇനി എന്റെ അമ്മയോടും വല്യമ്മയോടും ഉള്ള കിച്ചു ഏട്ടന്റെ ദേഷ്യവും മാറണം..

Leave a Reply

Your email address will not be published. Required fields are marked *