“പാവം അമ്മയും വല്യമ്മയും. അവർക്ക് എപ്പോഴും കിച്ചു ഏട്ടന്റെ കാര്യം പറയാനേ നേരം കാണൂ. എന്നിട്ട് രണ്ടാളും കരയും. അവർക്ക് എന്ത് സ്നേഹം ആണെന്നോ കിച്ചു ഏട്ടനോട്.. എന്നിട്ട കിച്ചു ഏട്ടൻ അവരോട്
ഇങ്ങനെ പെരുമാറുന്നത്.
എന്തിനാ കിച്ചു ഏട്ടന് അവരോട് രണ്ടാളോടും ഇങ്ങനെ ദേഷ്യം.? അവർ കിച്ചു ഏട്ടനോട് എന്ത് തെറ്റ് ചെയ്തിട്ടാ…
എന്നോട് കിച്ചു ഏട്ടൻ എന്ത് ദേഷ്യം കാണിച്ചാലും ഞാൻ കിച്ചു ഏട്ടനോട് ദേഷ്യം കാണിക്കില്ല. ഞാൻ എപ്പോഴും കിച്ചു ഏട്ടാ കിച്ചു ഏട്ടാ എന്ന് വിളിച്ചു കിച്ചു ഏട്ടന്റെ അടുത്തു വരും. ”
“നിന്നോട് ആരാ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്..?” ഞാൻ ചോദിച്ചു.
“അത് ഞാൻ പറഞ്ഞില്ലേ. എന്റെ അമ്മ പറഞ്ഞിട്ട്. കിച്ചു ഏട്ടന് കുടിക്കാൻ ഉള്ള വെള്ളവുമായി വന്നത് ആണെന്ന്. ”
“വെള്ളം ഇവിടെ കൊണ്ട് വന്നു വെച്ചില്ലേ.. എന്നാ ഇനി പോയിക്കോ”
“ഇല്ല. ഞാൻ പോകില്ല. കിച്ചു ഏട്ടൻ എന്നോട് ദേഷ്യം ഇല്ലെന്ന് പറയാതെ ഞാൻ പോകില്ല.”
“ആരാ നിന്റെ കിച്ചു ഏട്ടൻ..? എന്നെ കിച്ചു ഏട്ടൻ എന്ന് വിളിക്കാൻ നിന്നോട് ആരാ പറഞ്ഞത്..?”
“അത് ആരാ പറയേണ്ടത്. ? അമ്മയും വല്യമ്മയും എപ്പോഴും കിച്ചു എന്നാണല്ലോ കിച്ചു ഏട്ടന്റെ പേര് പറയാറ്. അപ്പോൾ എനിക്ക് കിച്ചു ഏട്ടൻ എന്ന് വിളിച്ചൂടെ..?”
“ആരാ നിന്റെ വല്യമ്മ..?”
“അത് കാർത്തിക വല്യമ്മ. കാത്തു വല്യമ്മ.”
“നിന്റെ കാർത്തിക വല്യമ്മ പറഞ്ഞോ നിന്നോട് എന്നെ ഇങ്ങനെ വിളിക്കാൻ…?”