“ആര് വിളിച്ചത് എന്ന്.? അമ്മിയോ..?” ഇന്ദു ആതുവിനോട് ചോദിച്ചു.
“അല്ല. അത് ഗൽബി ചേച്ചി വിളിക്കുന്നപോലെ പറഞ്ഞു നോക്കിയതാ ”
“ആ ശരി . അമ്മ മോളോട് ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ..? ”
“അതെന്താ അമ്മ അങ്ങനെ ചോദിച്ചത്. ? അമ്മ പറഞ്ഞത് ഞാൻ ഇതുവരെ എന്തെങ്കിലും അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ..? ”
“അത് ഇല്ല. എന്നാലും!!. മോള് ഒന്ന് മുകളിലേക്ക് പോകുമോ..? കിച്ചുവിന്റെ അടുത്ത്..?””
*****
ഫരി താഴേക്ക് പോയി
കുറച്ചു കഴിഞ്ഞപ്പോൾ. അവൾ അകത്തേക്ക് വന്നു. കൈയിൽ ഒരു ജാറിൽ വെള്ളവും ആയി. അവൾ ആതു.
ഞാൻ അവളെ തന്നെ നോക്കി. കൊച്ചു മാലാഖയെ പോലെ സുന്ദരിയാണ് ആതു. ഞാൻ അപ്പോഴാണ് അവളെ ശരിക്കും ഒന്ന് നോക്കിയത്..
അവൾ അകത്തേക്ക് വന്നിട്ട് ആ ജാർ അവിടെ മേശയിൽ വെച്ചിട്ട് പറഞ്ഞു.
“ഇത് കിച്ചു ഏട്ടന് കുടിക്കാൻ ഉള്ള വെള്ളം ആണ്. അമ്മ തന്നയച്ചതാണ് കിച്ചു ഏട്ടന് കുടിക്കാൻ.. ”
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി. അത് കണ്ട് അവൾ തുടർന്നു.
“കിച്ചു ഏട്ടന് എന്നോടുള്ള ദേഷ്യം ഇപ്പോഴും മാറിയില്ലേ.? ഞാൻ ആള് അറിയാതെ അങ്ങനെ പറഞ്ഞു പോയതാണ് എന്ന് പറഞ്ഞിട്ടും ഞാൻ മാപ്പ് പറഞ്ഞിട്ടും എന്നോടുള്ള ദേഷ്യം പോയില്ലേ..? ഞാൻ വേറെ എന്ത് ചെയ്തിട്ടാ എന്നോട് ദേഷ്യം കാണിക്കുന്നത്..? ഞാൻ കിച്ചു ഏട്ടന്റെ കാല് പിടിച്ചിട്ട് മാപ്പ് പറഞ്ഞില്ലേ..? ഇനിയും വേണമെങ്കിൽ ഞാൻ മാപ്പ് പറയാം. ”
അതും പറഞ്ഞു ആതു എന്റെ കാലിൽ പിടിക്കാനായി നോക്കി. പക്ഷെ ഞാൻ അവളെ തടഞ്ഞു. അപ്പോൾ അവൾ വീണ്ടും പറഞ്ഞു.