അത് കേട്ട് ഫരി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഈ അമ്മി അതല്ല. അവൾ എന്റെ മോളാ. മോൾക്ക് ഇന്ദു എങ്ങനെ ആണോ അങ്ങനെ ആണ് ഗൽബിക്ക് ഞാനും. ”
“അല്ല. അത് കള്ളം. ചേച്ചിയെ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ. ”
“ഏത് ചേച്ചിയെ..? എന്നെയോ?” ഫരി ചിരിച്ചു കൊണ്ട് ചോദിച്ചു.
“ആ അതേ. ചേച്ചിയെ കണ്ടാൽ ഗൽബി ചേച്ചിയുടെ ചേച്ചി ആണെന്നെ പറയൂ.”
“അതിപ്പോൾ മോളുടെ അമ്മയെ കണ്ടാലും അങ്ങനയെ പറയൂ.. മോളുടെ ചേച്ചി ആണെന്ന്. ”
“അത് സത്യമാ. അമ്മ പലപ്പോഴും സ്കൂളിൽ മീറ്റിംഗിന് വന്നപ്പോൾ എന്റെ കൂട്ടുകാർ ചോദിച്ചിട്ടുണ്ട് എന്റെ ചേച്ചി ആണോ എന്ന്. ” അങ്ങനെ പറഞ്ഞു ആതു ചിരിച്ചു.
എന്നിട്ട് ചോദിച്ചു
” അപ്പോൾ ഞാൻ എന്താ ചേച്ചിയെ വിളിക്കേണ്ടത്..? ഞാനും ഗൽബി ചേച്ചിയെ പോലെ അമ്മി എന്ന് വിളിച്ചാൽ മതിയോ..? ”
“അതൊക്കെ മോളുടെ ഇഷ്ട്ടം. ”
“ആതു. ഒന്ന് ഇങ്ങ് വന്നേ..?”
ആ സമയം ഇന്ദു ആതുവിനെ വിളിച്ചു.
“ദാ വരുന്നമ്മേ..” ആതു പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
എന്നിട്ട് ഫരിയോട് ചോദിച്ചു.
“അപ്പോൾ എന്റെ ഈ പുതിയ അമ്മിക്ക് കുടിക്കാൻ എന്താ വേണ്ടത്..? ”
“ഒന്നും വേണ്ട മോളെ. എനിക്കും ഒന്ന് കുളിക്കണം. മോളെ ഇന്ദു വിളിക്കുന്ന മോള് ഇന്ദുവിന്റെ അടുത്ത് ചെല്ല്. ”
“ശരി അമ്മി. ഞാൻ പോയിട്ട് വരാട്ടോ..”
അതും പറഞ്ഞു ആതു അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ എത്തിയ ആതു ഇന്ദുവിനോട് ചോദിച്ചു.
“അമ്മി എന്തിനാ എന്നെ വിളിച്ചത്…?”