“പിന്നെ വേറെ പണിയില്ലേ.? ഇവർ എവിടെയെങ്കിലും പോകട്ടെ നമുക്കെന്താ. നമ്മൾ എന്തിനാ വെറുതെ പേരൊക്കെ ചോദിക്കുന്നത്.?” അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
” ഒരുപാട് ആളുണ്ടോ വന്നിട്ട്. അമ്മ അങ്ങോട്ട് വരാം . അമ്മ വന്നിട്ട് ചോദിക്കാം. അമ്മ പറഞ്ഞു കൊടുക്കാം.. അടുത്ത് എവിടെയെങ്കിലും ആണെങ്കിൽ അവർക്ക് അത് ഒരു സഹായം ആകില്ലേ..? ” അകത്തു നിന്ന് വീണ്ടും ആ ശബ്‍ദം.
“പിന്നെ സഹായം അമ്മയ്ക്ക് വേറെ പണിയില്ലേ.? ഇവർ ഇവരുടെ പാട് നോക്കി പോകട്ടെ. ”
അവൾ വിളിച്ചു പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു.
“വേഗം പോയേ. തനിക്ക് കാണേണ്ട ആൾ ആരും ഇവിടെ ഇല്ല. താൻ അന്വേഷിച്ചു വന്ന വീടും ഇതല്ല. ”
അപ്പോഴാണ് ഫരിയും ഗൽബിയും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അവരെ കണ്ട് അവൾ സൂക്ഷിച്ചു നോക്കി. എന്നിട്ട് അകത്ത് നോക്കി വിളിച്ചു പറഞ്ഞു.
“അമ്മേ. രണ്ട് പെണ്ണുങ്ങളും കൂടെ ഉണ്ട്. രണ്ടും ചെറുപ്പക്കാരികൾ ആണെന്ന് തോനുന്നു. ഇവർക്ക് വീട് മാറിയത് തന്നെയാ. ഇങ്ങനെ ആരാ ഉള്ളത് ഇവിടെ വരാൻ. ”
“ആ നീ ഇങ്ങ് വന്നേ. വന്നിട്ട് ഇത് നോക്ക്. . ഞാൻ അവരോട് സംസാരിച്ചോളാം. ”
അകത്ത് നിന്ന് ആ ശബ്‍ദം വീണ്ടും വന്നു. ഫരിയും ഗൽബിയും എന്റെ അടുത്തേക്ക് വന്നു.
എനിക്ക് ആകെ പൊളിഞ്ഞു വന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ വന്നപ്പോൾ ഉള്ള അവസ്ഥയിൽ എനിക്ക് ദേഷ്യം തോന്നി. അതും എന്റെ കൂടെ എന്റെ ഫരിയും ഗൽബിയും ഉള്ളപ്പോൾ.
ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു. മുഴുവൻ റിംഗ് ചെയ്തിട്ടും ചേച്ചി ഫോൺ എടുത്തില്ല. ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ ചേച്ചി ഫോൺ എടുത്തു..