അതും പറഞ്ഞു ഫോൺ വെച്ച ഇന്ദു കരഞ്ഞുകൊണ്ട് തന്നെ അടുക്കളയിൽ എന്തൊക്കെയോ പണി ചെയ്യാൻ തുടങ്ങി.
ഇന്ദുവിനോട് അങ്ങനെ പറഞ്ഞ ശേഷം നേരെ നടന്നു
മുകളിലെത്തിയ ഞാൻ എന്റെ മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി. ഞാൻ എന്റെ മുറി മുഴുവനും നോക്കി. അവിടെ എല്ലാം വൃത്തിയാക്കി വെച്ചിട്ടുണ്ട്. കട്ടിലും കിടക്കയും എല്ലാം വൃത്തിയാക്കി നല്ല വരിയൊക്കെ വിരിച്ചു വെച്ചിട്ടുണ്ട്. എന്നെങ്കിലും ഞാൻ വരും എന്ന് അവർ പ്രതീക്ഷിച്ചു കാണും. ഓരോ ദിവസവും അവർ അതിനായി കാത്തിരിക്കുന്നുണ്ടാകും.
ഞാൻ നേരെ ജനലിനടുത്തേക്ക് ചെന്നു.
ജനൽ വാതിൽ തള്ളി തുറന്ന് ഞാൻ പുറത്തേക്ക് നോക്കി. അവിടെ നിന്ന് നോക്കിയാൽ കാണും ഇന്ദുവിന്റെ വീട് നിൽക്കുന്ന സ്ഥലം.
ഇന്ദുവിനോട് സംസാരിച്ചശേഷം നേരെ മുകളിലേക്ക് വന്ന ഫരി എന്റെ റൂമിന്റെ വാതിൽ മെല്ലെ തള്ളി തുറന്ന് അകത്ത് കയറി.
ഫരി റൂമിലേക്ക് കയറി വന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ വന്ന് പിറകിൽ നിന്നും എന്നെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
“സാർ എന്താ ഇങ്ങനെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്നത്…?””
ഞാൻ പിറകിലേക്ക് കൈ നീട്ടി അവളെ കെട്ടിപിടിച്ചു.
“സാറിന്റെ ദേഷ്യം ഇനിയും മാറിയില്ലേ..? ഞങ്ങളോടും ദേഷ്യം ഉണ്ടോ..?”
അത് കേട്ട് ഞാൻ തിരിഞ്ഞു നിന്നിട്ട് അവളെ എന്നോട് ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ തല ചായിച്ചു.
“ഇല്ലെടി. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. നിനക്ക് അറിഞ്ഞൂടെ എന്നെ. എനിക്ക് അങ്ങനെ ദേഷ്യപ്പെടാൻ ആകുമോ..?” ഞാൻ ചോദിച്ചു.