“അതേ ചേച്ചി കിച്ചു തന്നെയാ. കിച്ചുവിന്റെ നിഴൽ കണ്ടാൽ പോലും എനിക്ക് മനസ്സിലാവില്ലേ..? ”
“എന്നിട്ട് അവന്റെ ഉള്ള് കാണാൻ നിനക്ക് കഴിഞ്ഞില്ലല്ലോടി. അങ്ങനെ ആയിരുന്നെങ്കിൽ.. ഇപ്പോൾ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടാകുമായിരുന്നോ..?”
“ചേച്ചി. ഇനിയും അങ്ങനെ പറയല്ലേ..? എന്നെ ചേച്ചിക്ക് നല്ലത് പോലെ അറിയുന്നതല്ലേ..?”
“ശരി. അത് വിട്.
അപ്പോൾ അതാരാ കിച്ചുവിന്റെ കൂടെ ഉള്ള ആ പെണ്ണുങ്ങൾ..? ”
“അറിയില്ല ചേച്ചി. ഞാൻ എങ്ങനെ ചോദിക്കാൻ ആണ്. ചോദിച്ചാലും എന്നോട് പറയുമോ..?”
“ആഹ്! അതും ശരിയാ. അതിരിക്കട്ടെ . അവർ എങ്ങനെ കാണാൻ കൊള്ളാവുന്നവർ തന്നെ ആണോ..?”
“അതേ ചേച്ചി. അതിൽ ഒന്ന് നമ്മുടെ ആതുവിനെക്കാളും ഒന്നോ രണ്ടോ വയസ് കൂടുതൽ പ്രായം കാണും. മറ്റേയാൾക്ക് അതിനേക്കാളും കൂടും. എന്നാലും നമ്മുടെ കിച്ചുവിനെക്കാൾ കുറച്ചു പ്രായം കുറവാണെങ്കിലേ ഉള്ളൂ. കണ്ടാലും അത്രയേ തോനുള്ളൂ.. അവരൊക്കെ നല്ല കൂട്ടരാ. അല്ലെങ്കിൽ നമ്മുടെ കിച്ചു കൂടെ കൂട്ടില്ലല്ലോ.!!?”
“അവർ അവന്റെ ആരാ.? എന്താ? എന്നെങ്കിലും അവൻ പറഞ്ഞോ.?”
“അവൻ എന്റെ മുഖത്ത് പോലും നോക്കിയില്ല ചേച്ചി. പിന്നെ ഞാൻ എങ്ങനെ …? ”
ഇന്ദു അത്രയും പറഞ്ഞു നിർത്തി.
“അതിരിക്കട്ടെ .അവർ എങ്ങനെയാ കാണാൻ കൊള്ളാവോ.?”
“മ്. കൊള്ളാം. രണ്ടാളും നല്ല സുന്ദരികൾ തന്നെയാ. ചേച്ചി ഞാൻ അവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ഞാൻ പിന്നെ വിളിക്കാം.”