“അതൊക്കെ നിന്നോളും. കുറേ നാള് കൂടിയല്ലേ വിളിക്കാതെ തന്നെ അവൻ വീട്ടിലേക്ക് വന്നത്. അപ്പോൾ കുറച്ചു ദിവസം അവൻ അവിടെ നിൽക്കും. നീ അവന് വേണ്ടത് എന്താണെന്ന് വെച്ചാൽ എല്ലാം ചെയ്തു കൊടുക്ക് .
പിന്നെ മോൾക്ക് ഉള്ള എന്റെ സമ്മാനം ഞാൻ എന്റെ ഷെൽഫിൽ വെച്ചിട്ടുണ്ട്. മറ്റന്നാൾ നീ അത് എടുത്തു കൊടുക്കണം. എല്ലാവർഷവും ഞാൻ നേരിട്ട് കൊടുക്കുന്നതല്ലേ..? ”
“അതൊക്കെ ഞാൻ ചെയ്‌തോളാം ചേച്ചി. പിന്നെ കിച്ചുവിന് വേണ്ടത് എന്ത് വേണമെങ്കിലും ഞാൻ ചെയ്തു കൊടുക്കാം. പക്ഷെ അവന് എന്നെ കാണുന്നത് പോലും ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ..?”
“ആര് പറഞ്ഞു അവന് നിന്നെ കാണുന്നത് പോലും ഇഷ്ട്ടം അല്ലെന്ന്..? അത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ. അവൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടതും ആഗ്രഹിച്ചതും നിന്നെയാ. അവന് വേണ്ടിയിരുന്നത് തന്നെ നിന്നെയാ. നിന്നെ കിട്ടാത്തത് കൊണ്ടാ അവൻ ഇങ്ങനെ നാടും വീടും വിട്ട് ഒറ്റയ്ക്ക് അലഞ്ഞു നടക്കുന്നത്. ”
” ചേച്ചി പ്ലീസ് ഇങ്ങനെ ഒന്നും പറയല്ലേ..? എന്റെ നെഞ്ചിൽ ഇനിയും കുത്തല്ലേ..? ഞാൻ കാരണം ആണ് എന്റെ കിച്ചു. ”
“ആ അതൊക്കെ പോട്ടെ.. അവൻ തനിച്ചാണോ ഉള്ളത്..?”
“അല്ല ചേച്ചി. കൂടെ വേറെ ആരൊക്കെയോ ഉണ്ട്…”
“വേറെ ആര്. അവൻ അങ്ങനെ ഒന്നും പതിവ് ഇല്ലല്ലോ.? ആരാ അവർ.?”
“എനിക്ക് അറിയില്ല ചേച്ചി. രണ്ടു പെണ്ണുങ്ങൾ ആണ്. ”
“ങ്ങേ!!! എന്ത് പെണ്ണുങ്ങളോ..? നിനക്ക് ആള് മാറിയോ ? അത് നമ്മുടെ കിച്ചു തന്നെ ആണോ.,?”