“എടി. അവൻ ആതു മോളോട് എങ്ങനെയാ..? അവളോട് അവൻ മിണ്ടുന്നുണ്ടോ..?”
“ഇല്ല ചേച്ചി. മോളോടും അങ്ങനെ തന്നെയാ. പക്ഷെ മോള് ആളറിയാതെ കിച്ചുവിനോട് എന്തൊക്കെയോ പറഞ്ഞു. അതിന്റെ ദേഷ്യത്തിൽ ആയിരിക്കും കിച്ചു ചേച്ചിയെ വിളിച്ചത്..എങ്കിലും ഞാൻ അവളെക്കൊണ്ട് കിച്ചുവിനോട് മാപ്പ് പറയിച്ചു. . ”
“നിനക്ക് എങ്ങനെ അറിയാം. കിച്ചു എന്നെ വിളിച്ചെന്ന്…?”
“അത്.. അത് .. കിച്ചു ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടൂ.”
ഇന്ദു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
“എടി നീ അവൻ പറഞ്ഞത് എല്ലാം കേട്ടോ..?”
ഇന്ദു കരഞ്ഞു കൊണ്ടുതന്നെ പറഞ്ഞു
“കേട്ടു ചേച്ചി. ഞാൻ കേട്ടു. എന്റെ ഞെഞ്ചു തകർന്ന് പോയി ചേച്ചി.”
“എടി നീ ഇങ്ങനെ കരയാതെ. ഞാൻ വേഗം നാട്ടിൽ വരാം. നമുക്ക് അവനോട് സംസാരിക്കാം. എല്ലാം അവന്റെ തെറ്റിദ്ധാരണ ആണെന്ന് അവനെ പറഞ്ഞു മനസിലാക്കാം.”
“എന്ത് മനസ്സിലാക്കാൻ ആണ് ചേച്ചി. എന്ത് പറഞ്ഞാലും കിച്ചു അതെല്ലാം വിശ്വസിക്കുമോ.? ഇനി വിശ്വസിച്ചാലും അവൻ എന്നോട് അങ്ങനെ….. അവന്റെ ഉള്ളിൽ ഞാൻ.. എനിക്ക് എന്ത് ചെയ്യാൻ കഴിയും ചേച്ചി.” ഇന്ദു തേങ്ങി തേങ്ങി പാതി പതിയായി പറഞ്ഞു നിർത്തി.
“നീ അതൊന്നും കാര്യമാക്കേണ്ട. അതൊക്കെ നമുക്ക് ശരിയാക്കാം. അവൻ കുറച്ചു ദിവസം അവിടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു.”
“എനിക്ക് തോന്നുന്നില്ല ചേച്ചി. ചേച്ചിയെങ്കിലും ഇവിടെ ഉണ്ടായിരുന്നു എങ്കിൽ. ഒരു പക്ഷെ കുറച്ചു ദിവസം എങ്കിലും ഇവിടെ നിന്നേനെ. എന്നെ കാണുന്നത് പോലും എന്റെ കിച്ചൂന് ഇഷ്ട്ടം അല്ല ചേച്ചി. പിന്നെ കിച്ചു ഇവിടെ നിൽക്കുമോ..?”