“ആ ചേച്ചി. ഉണ്ട്. കിച്ചു വന്നിട്ടുണ്ട്.?”
ഇന്ദു തേങ്ങിക്കൊണ്ട് പറഞ്ഞു..
“എടി. ഇന്ദു അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ..?”
“ഇല്ല ചേച്ചി. കിച്ചു എന്നോട് ഒന്നും പറഞ്ഞില്ല.. ”
“ഹാവൂ. ആശ്വാസം. പിന്നെ നീ എന്തിനാ കരയുന്നത്.? അവൻ നിന്നെ ഒന്നും പറഞ്ഞില്ലല്ലോ..? പിന്നെ എന്തിനാ നീ കരയുന്നത്.
നിന്നെ ഇപ്പോൾ തന്നെ അവിടെ നിന്ന് ഇറക്കി വിടും എന്നായിരുന്നു എന്റെ പേടി.”
ഇന്ദു കരയുന്നത് മനസ്സിലാക്കികൊണ്ട് ചേച്ചി ചോദിച്ചു.
“എന്നെ ഇറക്കി വിട്ടാൽ ഞാൻ കിച്ചുവിന്റെ കാലിൽ കെട്ടിപിടിച്ചു കരയും ചേച്ചി. പക്ഷെ കിച്ചു എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. എന്നോട് മിണ്ടുന്നില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ചേച്ചി കിച്ചു എന്നോട് ഇങ്ങനെ പെരുമാറുന്നത്..? ”
“അതൊന്നും ഇല്ലെടി. നീ കരയേണ്ട. എല്ലാം ശരിയാവും. അവനെ നമുക്ക് അറിയാലോ..? സ്നേഹക്കൂടുതൽ കൊണ്ടാ അവൻ ഇങ്ങനെ പെരുമാറുന്നത്.. അവന് നിന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു..”
“അതിന് ഞാൻ എന്ത് ചെയ്യാൻ ആണ് ചേച്ചി. ചേച്ചിക്ക് എന്നെ അറിഞ്ഞൂടെ. ഞാൻ അവനെ അങ്ങനെ ഒന്നും. ”
‘ “അതു പോട്ടെ! ഒന്നും ഇല്ലെങ്കിൽ നിനക്ക് അവനെ കാണാൻ എങ്കിലും കഴിഞ്ഞില്ലേ ..? എന്റെ കാര്യം അങ്ങനെ ആണോ.? എന്നോട് പോലും അവൻ ദേഷ്യം കാണിച്ചു നടക്കുന്നത്
നിനക്ക് അറിയില്ലേ. ഞാൻ അവനോട് എന്ത് ചെയ്തിട്ടാ.?
ഇന്ദുവും ചേച്ചിയും ഒരുപോലെ കരഞ്ഞു. എന്നിട്ട് ചേച്ചി ചോദിച്ചു.