ഞാൻ ഗൽബിയെ നോക്കി. .
എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ആതുവിന്റെ കൂടെ നടന്നു.
“കുടിക്കാൻ എന്തെങ്കിലും എടുക്കെട്ടെ..? കി……” അങ്ങനെ പറഞ്ഞു നിർത്തികൊണ്ട് ഇന്ദു ചോദിച്ചു
“ഇത് എന്റെ വീടാണ്. എന്റെ മാത്രം. എന്തെങ്കിലും വേണമെങ്കിൽ ചോദിച്ചു വാങ്ങിക്കോ.”
അതും പറഞ്ഞു. ഞാൻ ഫരിയെ നോക്കിയ ശേഷം. മുകളിലേക്ക് നടന്നു.
അത് കേട്ട് ഇന്ദുവിന്റെ കണ്ണ് വീണ്ടും നിറഞ്ഞു. അപ്പോൾ ഫരി ഇന്ദുവിനോട് പറഞ്ഞു.
“ഇപ്പോൾ ഒന്നും വേണ്ട ഇന്ദു. ഞങ്ങൾ വരും വഴി കഴിച്ചിട്ട വന്നത്. ഇപ്പോൾ ഒന്ന് കുളിച്ച് ഫ്രഷ് ആകണം എന്നിട്ട് കിടന്ന് ഉറങ്ങണം. അത്രയേ വേണ്ടൂ. ”
“എന്നാൽ ചേച്ചി ചെന്ന് ഫ്രഷ് ആയി വാ. ആദ്യമായി ഈ വീട്ടിൽ വന്നതല്ലേ. അതും എന്റെ കിച്ചുവിന്റെ വീട്ടിൽ. കിച്ചുവിന്റെ കൂടെ. അപ്പോൾ എന്തെങ്കിലും തരാതെ എങ്ങനെയാ ഉറങ്ങാൻ വിടുന്നത്.” ഇന്ദു പറഞ്ഞു.
ഫരി ഇന്ദുവിനെ നോക്കി. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഫരിക്ക് ഇന്ദുവിന്റെ കണ്ണുനീർ കണ്ട് സഹിക്കാൻ ആയില്ല.
അപ്പോൾ അടുക്കളയിൽ നിന്നും ഇന്ദുവിന്റെ ഫോൺ ബെൽ മുഴങ്ങി.
ഇന്ദു അടുക്കളയിലേക്ക് പോയി. ഫരി ഞാൻ നടന്നു പോയ വഴിയിലൂടെ മുകളിലേക്കും. മുകളിൽ എന്റെ റൂമിലേക്ക്.
കാത്തു ആയിരുന്നു ഇന്ദുവിന്റെ ഫോണിൽ. ആരാണ് കാത്തു എന്നല്ലേ..? എന്റെ ചേച്ചി കാർത്തിക തന്നെ.
ഫോൺ എടുത്ത ഉടനെ കാത്തു ചേച്ചി ഇന്ദുവിനോട് ചോദിച്ചു.
“എടി. കിച്ചു വന്നിട്ടുണ്ടോ..?”