മറുനാട്ടിൽ ഒരു ഓണാഘോഷം 7
Marunattil Oru Onakhosham Part 7 | Author : Eakan
[ Previous Part ] [ www.kkstories.com ]
ഗൽബിയുടെ ഈ പാർട്ട് പല സമയങ്ങളിൽ മനസ്സിൽ വന്നത് കുറിച്ചിട്ടതാണ്. അതൊകൊണ്ട് അതിന്റെ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ക്ഷമിക്കുക.
വീണ്ടും തുടരുന്നു.
“അങ്ങനെ ചോദിക്കാൻ അതിന് നീ ഏതാടി പെണ്ണേ..?”
അവൾ പറയുന്നത് കേട്ട് ദേഷ്യം വന്ന ഞാൻ ചോദിച്ചു.
“ങ്ങേ.!!!!! ഞാൻ താമസിക്കുന്ന എന്റെ വീട്ടിൽ കയറി വന്ന് ഞാൻ ഏതെന്നോ..? അങ്ങനെ ചോദിക്കാൻ താൻ ആരാ..? ”
“നിന്റെ വീടോ. ഇതോ..? ഏ ഇനി എനിക്ക് വീട് മാറിയോ.? ”
ഞാൻ അറിയാതെ എന്നോട് തന്നെ എന്ന പോലെ ചോദിച്ചു പോയി. അത് കേട്ട് അവൾ പറഞ്ഞു
“ആ ചിലപ്പോൾ തനിക്ക് വീട് മാറിക്കാണും.താൻ പോയി ശരിക്കും അന്വേഷിച്ചു നോക്ക്. വേറെ എവിടെ എങ്കിലും കാണും താൻ അന്വേഷിച്ചു വന്ന വീട്. ഇത് എന്റെ വീടാണ്. ഒന്ന് വേഗം ഇറങ്ങി പോകാൻ നോക്ക്. ”
ആ ചെറിയ കുരിപ്പിന്റെ വർത്തമാനം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു. അപ്പോൾ അകത്ത് നിന്നും വീണ്ടും ആ ശബ്‍ദം കേട്ടു.
“ആരാ മോളെ ആരാ വന്നത്..?”
“അറിയില്ലമ്മേ ചിലപ്പോൾ വീട് മാറി പോയിട്ട് വന്നതായിരിക്കും.” അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
” പേര് ചോദിച്ചു നോക്ക്. ചിലപ്പോൾ അടുത്തുള്ള ഏതെങ്കിലും വീട് ആയിരിക്കും അന്വേഷിക്കുന്നത്. ” ആ ശബ്‍ദം വീണ്ടും കേട്ടു.