<span;>ആയിരമായിരം പ്രണയ നക്ഷത്രങ്ങൾ എലിസബത്തിന്റ മനോമണ്ഡലത്തിലെ താരാപഥങ്ങളിൽ വർണ്ണ ലോകം തീർത്തു. ഹൃദയത്തിന്റെ ആരാമങ്ങളിൽ ഋതുഭേതങ്ങളിൽ പുനർജ്ജനി കൊള്ളുകയും സ്വർഗ്ഗീയ സുഗന്ധം വമിക്കുന്ന ഒരായിരം വർണ്ണ പുഷ്പങ്ങൾ വിരിയുകയും ചെയ്തു. തനിക്ക് സ്നേഹിക്കാൻ തന്റെ ശരീരത്തോട് ആർത്തിയില്ലാത്ത ഒരു പുരുഷൻ ഉണ്ടെന്ന തിരിച്ചറിവിന്റെ നിർമ്മലമായ പവിത്രതയിൽ എലിസബത്തിന്റെ കണ്ണുകളിൽ മഴക്കാലം ഉരുണ്ടുകൂടുകയും പെയ്തൊഴിയാതെ ഒരു സുതാര്യമായ തിരശീലയിലൂടെ അവൾ ശാന്തമായി ശ്വാസം കഴിക്കുന്ന വാഹിദിന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവനിലേക്ക് പറ്റിച്ചേർന്നു ഒരു കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും ചെയ്തു.
<span;>അവൾ മുഖമെത്തിച്ചു വാഹിദിന്റെ താടിയിൽ വളരെ നേർത്ത ഒരുമ്മ നൽകി.
<span;>”നീ വന്നപ്പോ തന്നെ തുടങ്ങിയോ.?” കണ്ണ് തുറക്കാതെ അതേ കിടപ്പിൽ വാഹിദ് ചോദിച്ചു. അവൻ ഉണർന്നു എന്ന് മനസ്സിലായപ്പോൾ എലിസബത്തിൽ പെട്ടന്നൊരു ഞെട്ടലുണ്ടായി. അവൻ ദേഷ്യപ്പെടുമോ എന്ന ചിന്ത അവളെ ഭയപ്പെടുയത്തി. അവൾ ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നു, കൈകൊണ്ട് ഇറുക്കെ പുണർന്ന് നെഞ്ചിൽ തലച്ചേർത്തു കിടന്നു.
<span;>”ഉറങ്ങിക്കോ.. കുറച്ചു കഴിയുമ്പോ ഭക്ഷണം കഴിക്കാൻ ഞാൻ വിളിക്കാം.” അവൻ എഴുന്നേൽക്കുമോ എന്ന ഭയത്തോടെ അവൾ മെല്ലെ പറഞ്ഞു.
<span;>”എനിക്ക് നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയതാ.” അവൻ പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. വാഹിദിൽ പ്രത്യേകിച്ച് പ്രതികരണം ഒന്നും ഇല്ലെന്നും പ്രതിഷേധം പ്രകടിപ്പികുന്നില്ലെന്നും മനസ്സിലായപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അവൻ തന്നെ ഇഷ്ടപ്പെടുന്നുണ്ട്.
<span;>”സാരോല്ല, കുറച്ചു വിശപ്പ് നല്ലതാ. കുറച്ചു കൂടി ഉറങ്ങിയിട്ട് കഴിച്ചാൽ മതി.” അവൾ മന്ത്രിച്ചു.
<span;>”എണീറ്റ് പോടീ അവിടന്ന്. അല്ലേൽ തന്നെ തണുത്തു വിറക്കുവാ, അപ്പോഴാ പെണ്ണിന്റെ കിന്നാരം.” അവൻ പ്രതിഷേധം ഒന്നുമില്ലാതെതന്നെ അവളോട് വെറുതെ ദേഷ്യപ്പെട്ടു. എലിസബത് അവനെ ചുറ്റിപ്പിടിച്ചിരുന്ന കൈ ടീഷർട്ടിന്റെ ഉള്ളിലേക്ക് കടത്തി അവൾക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നിരുന്ന വാഹിദിന്റെ ഉടുപ്പിലും പുറത്തും പിന്നെ അവന്റെ കൈയുടെ ഇടയിലൂടെ വാരിയല്ലിന്റെ ഭാഗത്തും മറ്റും കൈയോടിച്ചു. കവിളിൽ ചുംബിച്ചു.
<span;>”എന്നിട്ട് ഈ മസിൽ കോട്ടയിൽ തണുപ്പൊന്നും കാണുന്നില്ല ല്ലോ.” അവൾ അവനെ കളിയാക്കി. വാഹിദ് അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൊണ്ട് കൈ ഇളക്കാതെ തന്നെ എലിസബത്തിന്റെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. അവൾ ശബ്ദമില്ലാതെ ഒന്ന് കൂകി.
<span;>”നിന്നെ ഞാൻ ആർക്കും ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ ചാവുന്നത് വരെ പൊന്നുപോലെ ഞാൻ നോക്കും.” അവൾ തന്നെത്തന്നെ നോക്കികൊണ്ട് കിടക്കുന്ന വാഹിദിന്റെ കവിളിൽ തലോടിക്കൊണ്ട് മന്ത്രിച്ചു. പറഞ്ഞു തീരാൻ നേരം അവൾക്ക് തൊണ്ടയൊന്നിടറി. കണ്ണിൽ ഊറിക്കൂടി നിന്നിരുന്ന കണ്ണുനീർ താഴേക്ക് പെയ്തൊഴിഞ്ഞു.