<span;>”എടോ മനുഷ്യാ.. താനെന്താ ഒരു മണുക്കൂസിനെ പോലിരിക്കുന്നെ. ഇവിടെ ഇരുന്ന് ഇങ്ങനെ വിറയ്ക്കണോ, അകത്ത് പോയി കിടന്നൂടെ. ന്തൊരു കഷ്ട്ടമാണ്. പെണ്ണുങ്ങൾ ഇതിലും സ്മാർട്ട് ആണ്.” അവൾ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് അവന്റെ വസ്ത്രവും കൊണ്ട് അകത്തേക്ക് പോയി. പിന്നെ ചവുട്ടിക്കുലുക്കി അടുക്കളയിലേക്കും. ആദ്യം കോഫി തിളപ്പിച്ച് വാഹിദിന് കൊടുത്തു, ഒരുഗ്ലാസ് അവളും. അവന്റെ ഒപ്പമിരുന്നു കുടിക്കുമ്പോൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. ഭംഗിയുള്ള ഇളം വയലറ്റ് നിറമുള്ള ഗൗൺ അവളുടെ ശരീരത്തിൽ നിന്ന് അകലാൻ മടിക്കുന്നത് പോലെ ഒട്ടിച്ചേർന്ന് പുണർന്നു കിടന്നു.
<span;>ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്യാനായി അടുത്ത നീക്കം. ആ വീടും പരിസരവും വൃത്തിയാക്കുന്ന ചേട്ടനോട് സാധനങ്ങൾ വാങ്ങിച്ചു വെക്കാൻ തലേദിവസം തന്നെ പറഞ്ഞിരുന്നു. അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കിയിട്ട്, കുറേ മുട്ടയെടുത്തു എണ്ണയിലേക്കിട്ടു അടിച്ചെടുത്തു. മറ്റൊരു പാത്രത്തിൽ എണ്ണ തിളപ്പിച്ച് ശാരീസ്ഗ്രൂപ്പ് ന്റെ മസാലകൾ വറുത്തു മുട്ട അതിലേക്കിട്ട് ഒന്ന് വയറ്റി റൈസ് കൂടി മിക്സ് ചെയ്തു.
<span;>കഴിക്കാൻ എടുക്കാറായോ എന്ന് ചോദിക്കാൻ വേണ്ടി വാഹിദിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഹാളിൽ അവനെ കണ്ടില്ല. ബെഡ്‌റൂമിൽ ചെന്നു നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ മൂടിപ്പുതച്ചു ശാന്തമായി കിടന്ന് ഉറങ്ങുന്നു. കണ്ടപ്പോൾ എലിസബത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, കവിളിൽ തുടുപ്പും അരുണാഭയും നിറഞ്ഞു. അവൾ ചെന്ന് കട്ടിലിൽ ഇരുന്ന് അവന്റെ മുടിയിൽ വിരലോടിച്ചു. കുനിഞ്ഞു നെറ്റിയിൽ ചുംബനം നൽകി. പിന്നെ ശബ്ദമുണ്ടക്കാതെ, കിടക്കയിൽ അനക്കമുണ്ടാക്കാതെ, വളരെ പതുക്കെ കിടക്കയിലേക്ക് കയറി അവന്റെ നെഞ്ചിൽ കൈ വച്ചു വാഹിദിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് ചേർന്ന് കിടന്നു. അവളുടെ കൈ സ്പർശനം ഏറ്റത് കൊണ്ടോ എന്തോ, അവൻ എലിസബത്ത് കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് ചരിഞ്ഞു കിടന്ന്, സമീപത്ത് ആരോ കിടക്കുന്നത് അറിഞ്ഞു അവളെ ചേർത്തു പിടിച്ചു.