“ശരി, നിന്റെ കണ്ടീഷൻ കേൾക്കട്ടെ. എന്താ വേണ്ടത്.?” വാഹിദ് അൽപ്പം വിട്ടുവീഴ്ച്ചക് തയ്യാറായി.
“നമുക്ക് നാളെ എങ്ങോട്ടെങ്കിലും യാത്ര പോകാം. നിന്റെ ബുള്ളറ്റിൽ. സമ്മതിക്കെടാ. എനിക്ക് ഒരുപാട് നേരം നിന്നോട് സംസാരിക്കണം. നിന്നെ സേവ് ചെയ്യണം. എനിക്ക് ഒരു സമാധാനവും ഇല്ല.. നീ അറിയാൻ ഒരുപാട് സത്യങ്ങളുണ്ട്. ഒരു പകലെങ്കിലും എന്റൊപ്പം നീ, അല്ല നിന്റൊപ്പം കഴിയാൻ എന്നെ സമ്മതിക്കുമെന്ന് ഉറപ്പ് തന്നാൽ നാളെ വന്നു കൂട്ടിക്കൊണ്ട് പോകൂ. വാഹിദ്, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാടാ..പ്ലീസ്..” അവളുടെ തൊണ്ടയിടറുന്നത് വാഹിദ് കേട്ടു. അവൻ ദീർഘാമായി ശ്വാസമെടുത്തു. പിന്നെ അല്പം കഴിഞ്ഞു മറുപടി നൽകി.
“ശരി. നീ ഇപ്പൊ കിടന്നുറങ്ങൂ. നാളെ ഞാൻ വിളിക്കാം.” അവൻ അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ കോൾ കട്ട് ചെയ്തു.
ഭക്ഷണം കഴിച്ചു കിടക്കാൻ നേരം വാഹിദ് കിഷോറിനു മോർണിംഗ് 10 O’Clock എന്ന് മെസ്സേജ് അയച്ചു. തിരികെ ഒരു thumb റിപ്ലൈ കിട്ടി. നെറ്റിയിൽ തലവച്ച് ആഘോചനയിൽ മുഴുകി കുറേ നേരം കിടന്നുഅപ്പോഴേക്കും ശാരിക കിടക്കയിൽ എത്തി.
<span;>”ന്താ ഇക്കാ, വലിയ ആലോചന. കുറേ നേരം ആ ഇരുട്ടത്ത് പോയി സംസാരിക്കുന്നതും കണ്ടു. എന്നോട് ന്തോ ഒളിക്കുന്നുണ്ടോ.?” അവൾ അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി കിടന്നു.
<span;>”ഹേയ്.. കിഷോർ നമ്മുടെ എലിയെ കുറിച്ച് അന്വേഷിച്ചിരുന്നു. അവന് അവളോട് ന്തോ ഒരു താത്പര്യം ഉള്ളത് പോലെ തോന്നുന്നു.” അവൻ നുണ പറഞ്ഞു.