മരുഭൂ വസന്തം 3 [ലസ്റ്റർ]

Posted by

 

“എന്ത് പറഞ്ഞാലും അവസാനം അങ്ങോട്ടാണ് ചെന്നെത്തുക. നീ കുറച്ചുനാൾ വല്ല ധ്യാനത്തിനും പോയാൽ നന്നാവും ന്ന് തോന്നുന്നു.”

“ഓഹോ.. അത് നല്ലൊരു ഇതാണല്ലോ. മുമ്പേ പറയായിരുന്നില്ലേ.”

“അല്ല, നീ എന്താ പാർട്ണർഷിപ്പ് വേണ്ടായിരുന്നു എന്ന് പറഞ്ഞത്. എലീ നീ ഇങ്ങനെ മുനവച്ചു സംസാരിക്കാതെ കാര്യം വ്യക്തമായി സംസാരിക്കൂ.” വാഹിദ് കൂടുതൽ അലങ്കോലമായ തന്റെ മനോവ്യാപാരങ്ങളുടെ ഭാരത്തോടെ അവളോട് വിഷയം തിരക്കി. അവൾ അല്പസമയം മൗനത്തിലേക്ക് വീണു. പിന്നെ ഒരു ആവശ്യം ഉന്നയിച്ചു.

 

“ഞാൻ പറയാം, പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. ആദ്യം നാളെപോയി താൻ തന്റെ ആ ഊള പോലീസിനെ ഒന്ന് കണ്ടിട്ട് അയാൾ എന്താണ് പറയുന്നത് എന്ന് കേൾക്ക്. എന്നിട്ട് എന്നെ വിളിക്ക്. അപ്പൊ ഞാൻ എന്റെ ഡിമാൻഡ് എന്താണെന്ന് പറഞ്ഞു തരാം.” എലിസബത് കുറച്ചു ഗൗവത്തിലാണ് അത് പറഞ്ഞത്.

 

“എന്ത് കണ്ടീഷൻ. എന്ത് ഡിമാൻഡ്. നീ കിടന്ന് കിന്നാരം പറയാതെ കാര്യം പറ എലീ..” വാഹിദ് അൽപ്പം ചൂടായി. അപ്പുറത്ത് മറുപടിക്ക് പകരം ഉമ്മവെക്കുന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.

 

“ഇപ്പൊ ഇത്ര മതി. നാളെ കാര്യം പറയാം.” അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. വാഹിദ് അക്ഷമനായി അവളോട് തട്ടിക്കേറി.

“മര്യാദക്ക് കാര്യം പറ. എന്താ നിന്റെ കണ്ടീഷൻ. അത് പറ. ഇത്ര വലിയ നിഗൂഢത എന്താണ് നിന്റെയൊക്കെ ഉള്ളിൽ.”

 

“എന്റെ പൊന്നേ, ഒരു നിഗൂഢതയും ഇല്ലായേ.. എനിക്ക് നിന്റെ സ്നേഹം ഈ ജന്മത്തിൽ വിധിച്ചിട്ടില്ലന്ന് അറിയാം. എന്നാലും എങ്ങിനെയെങ്കിലും വീണുകിട്ടുന്ന അൽപ്പസമയമെങ്കിലും തന്റൊപ്പം ഇരിക്കാൻ കഴിഞ്ഞാലോ എന്ന് കരുതി പറഞ്ഞതാ. ഐ ആം ഇൻ ലവ് വിത് യൂ.. എനിക്കതിൽ നിന്ന് പുറത്തു കടക്കാൻ ഇനി സാധിക്കില്ല. ഞാൻ ഇനി ആരെയും വിവാഹം കഴിക്കാനും പോണില്ല..” അവളുടെ ക്ഷീണിച്ച സംസാരം അവൻ കേട്ടു. വാഹിദ് എന്ത് പറയണം എന്നറിയാതെ അൽപ്പം മൗനമെടുത്തു. ചെറുതായി മഴ ചാറിതുടങ്ങി. അവൻ ഒരു അലങ്കാര വാഴയുടെ ഇലയുടെ കീഴെ നനയാതിരിക്കാൻ കയറി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *