“ഒരു സുഹൃത്തും അല്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ്. അത് കൊണ്ട് തന്നെയാ എന്റെ ജീവിതം വെല്ലുവിളിയിൽ ആണെന്ന് അറിഞ്ഞിട്ടും എല്ലാ സത്യങ്ങളും നിന്നോട് തുറന്ന് പറഞ്ഞത്. നീ എവിടെയും തോൽക്കുന്നത്, എവിടെയും അപകടത്തിലാവുന്നത് എനിക്ക് ഇഷ്ടല്ല. വാഹിദ്, നിന്നെയല്ലാതെ ഒരാളെയും ഞാൻ സ്നേഹിച്ചിട്ടില്ല.. പലരോടും ഒപ്പം കിടന്നുട്ടുണ്ട്, ബട്ട് ഞാൻ എന്നെ മനസ്സിലാക്കിയത് നിന്നോട് ക്രഷ് തോന്നിത്തുടങ്ങിയതിൽ പിന്നെയാണ്. എന്റെ സുഹൃത്തായി തത്കാലം മോൻ കഷ്ടപ്പെടണ്ട.”അവൾ അൽപ്പം ശുണ്ഠിയോടെ തുരുതുരാ സംസാരിച്ചു.
“ആ ഒലക്ക.. അങ്ങനെ എങ്കിൽ അങ്ങനെ. ഇപ്പൊ ന്താ വിഷയം. അത് പറ.” അവൻ എലിസബത്തിനെ വിഷയത്തിലേക്ക് കൊണ്ട് വരാൻ വേണ്ടി ചോദിച്ചു.
“ഒന്നൂല്ല, ഒന്ന് വിളിക്കണമെന്ന് തോന്നി. ഒരു കാര്യം അറിയാനും.” അവൾ പറഞ്ഞു.
“എന്താ, ചോദിക്കൂ.”
“ശാരീസ് ഗ്രൂപ്പ് തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തോ.?” അവൾ ഗൗരവത്തിൽ ചോദിച്ചു.
“അതേ, കല്യാണം കഴിഞ്ഞു ഏതാണ്ട് ഒരു മാസം ആയപ്പോഴേക്കും ഫിഫ്റ്റി വൺ പേർസന്റാജ് എന്റെ പേരിലും നാൽപത്തി ഒമ്പത് ശതമാനം ശാരിയുടെ പേരിലും. ഞാൻ അറിഞ്ഞില്ല, അവരാണ് തീരുമാനിച്ചതും ഫോർമാലിറ്റി ചെയ്തതും ഒക്കെ. അവൾ വാശിപിടിച്ച കൊണ്ട് ഞാൻ സൈൻ ചെയ്തു കൊടുത്തു. എന്താ കാര്യം.” വാഹിദ് അവളോട് ചോദിച്ചു.
“ഹേയ് ഒന്നൂല്ല. ടാ, ഒന്ന് ശ്രദ്ധിക്കണേ. മുമ്പത്തെ പോലല്ല, ഇനി എല്ലാ കാര്യത്തിലും മുടിഞ്ഞ ബുദ്ധിയോടെ മാത്രേ മുന്നോട്ട് പോകാൻ പാടുള്ളൂ.. അപ്പൊ ശരി.. ഒരുമ്മ കിട്ടിയാൽ എനിക്ക് സുഖമായി ഉറങ്ങായിരുന്നു. വേഗം തരൂ.. വേഗം വേഗം..” അവൾ ചിരിച്ചു.