“എന്നെ ശരിക്കും ഇഷ്ടാണോ. അതോ മാഡത്തിന്റെ അഭാവത്തിൽ തനിച്ച് ഒരു പെണ്ണിന്റെ ഒപ്പം വീട്ടിൽ കഴിയേണ്ടി വന്നപ്പോൾ തോന്നിയ അബദ്ധം ആണോ.” അവളുടെ മുഖം തിരിച്ചറിയാൻ കഴിയാത്തൊരു വിക്ഷുബ്ദതയിലാണെന്ന് അവന് തോന്നി.
“നീ അവൾ തന്നെയാണ്. ഒന്നുകൂടി ചെറുപ്പമായി പുനർജനിച്ചത് പോലെയേ നിന്നെ കാണുമ്പോൾ എനിക്ക് തോന്നുന്നുള്ളൂ. അവൾ എങ്ങനെയാണോ എന്റെ ഉള്ളിൽ കടന്ന് കൂടിയത് അതിന്റെ മറ്റൊരു പതിപ്പ്.” വാഹിദ് ആത്മാർഥമായി പറഞ്ഞു കൊണ്ട് അവളെ തന്നോട് കൂടുതൽ ചേർത്തു.
“അപ്പൊ അവരെ ഓർത്ത് കൊണ്ടാണല്ലേ എന്നെ ഇങ്ങനെ. എനിക്ക് എന്റേതായ ഒരു ഭംഗിയും ഇല്ലേ ല്ലേ..” അവളൊന്നു വിതുമ്പി. കണ്ണുകൾ ഞൊടിയിടയിൽ നിറഞ്ഞു തൂവി.
“ഒരിക്കലുമല്ല. തന്നെ ഇഷ്ടപ്പെട്ടു പോയതിന്റെ കാരണമാണ് പറഞ്ഞത്. ഈ ചെയ്ത് കൂട്ടിയതൊക്കെ നിന്റെ പിണക്കത്തിന്റെ സൗന്ദര്യം കൊണ്ട് മനസ്സ് പതറിപ്പോയതാണ്. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കഴുതേ..” വാഹിദ് അവൾക്ക് നെറ്റിയിൽ ഒരു ചുംബനം നൽകി.
“ഞാനിനി ഇവിടുന്നു പോവില്ല.. ഇനി ഞാനില്ലാത്തപ്പോ ആരെ വേണേലും കൊണ്ട് വരാല്ലോ..” അവൾ തേങ്ങലോടെ ചിണുങ്ങി.
“ഓഹോ.. ഞാനൊന്ന് അറിയാതെ നിന്നെ തൊട്ടുപോയപ്പോൾ നിന്റെ കണ്ണിൽ ഞാനൊരു പെണ്ണ് പിടിയൻ ആയല്ലേ.. അല്ലേലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന പോലെയേ നിങ്ങളെ സ്നേഹിക്കാൻ പാടുള്ളൂ.” അവൻ പിണക്കത്തോടെ അവളെ നെഞ്ചിൽ നിന്ന് തള്ളി താഴെയിറക്കാൻ ശ്രമിച്ചു. അവൾ ബലംപിടിച്ചു വാഹിദിന്റെ ശരീരത്തിൽ അള്ളിപ്പിടിച്ചു കിടന്നു.