നാട്ടിലേക്കന്നല്ല— ഡോക്ടറുടെ അടുത്തേക്കാണ് എന്ന് അവൾക്ക് ഇപ്പോൾ തീർച്ചയായും മനസ്സിലായിട്ടുണ്ടാവും…
ഇപ്രാവശ്യം ദീർഘശ്വാസം വിട്ടത്
ഞാനായിരുന്നു…
അവൾ “ഇറങ്ങിപ്പോകും” എന്ന് പറഞ്ഞത് ഡോക്ടറുടെ അടുത്തേക്കല്ല എന്ന് വ്യക്തമായ നിമിഷം മനസ്സിൽ എവിടെയോ ഒരാശ്വാസം മിന്നിപ്പോയതുപോലെ തോന്നി…
പക്ഷേ— ആ ആശ്വാസം നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ…
ഇവിടെ ഷബീനയുടെ സ്വഭാവം
വ്യക്തമാക്കാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല…
ഷബീന നല്ലവളാണ്… സ്നേഹമുള്ള ഭാര്യ തന്നെയാണ്… അല്ലെങ്കിൽ
ഒരിക്കൽ അങ്ങനെയായിരുന്നു…
ചുറ്റുപാടുകൾ കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ അറിയുന്നവൾ…
സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ
വിട്ടുവീഴ്ചകൾക്ക് തയ്യാറായി നിൽക്കുന്ന സ്വഭാവം— പ്രത്യേകിച്ച്
ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളിൽ…
പക്ഷേ അവളിൽ ഞാൻ ഇതുവരെ കണ്ട ഏക പ്രശ്നം ഒന്നേയുള്ളൂ—
ചില വിഷയങ്ങളിൽ അവൾ ഒരിക്കൽ ഒരു തീരുമാനമെടുത്താൽ, അല്ലെങ്കിൽ
എന്തിനോടെങ്കിലും ഒരു താൽപര്യം തോന്നിയാൽ,,, പിന്നെ അത് നടപ്പിലാക്കണം… അല്ലെങ്കിൽ
നേടിയെടുക്കണം— അവൾക്ക് അതിൽ ഒരു പിടിവാശിയുണ്ട്.
പ്രത്യേകിച്ച് ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ!!
ഇപ്പോൾ അവളുടെ ജീവിതത്തിൽ
എന്നോളം സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്ന മറ്റൊരു മനുഷ്യൻ ഇല്ലല്ലോ…
അതിനാൽ തന്നെയാണ് വാശിയുടെ കാര്യത്തിൽ അവൾ ഒരിക്കലും തോറ്റു തരാറില്ലാതിരുന്നത്…
ഇപ്പോൾ “നാട്ടിലേക്ക് വിട്ടില്ലെങ്കിൽ
സ്വയം ഇറങ്ങിപ്പോകും” എന്ന് ഷബീന പറഞ്ഞിട്ടുണ്ടെങ്കിൽ— അത് വെറും ഭീഷണിയല്ല,,, അവളുടെ ഈ സ്വഭാവം