****
42 വയസ്സ് പ്രായമുള്ളയൊരു അച്ഛനും, ഭർത്താവുമാണ് രാജീവ്. ഭാര്യ ശരണ്യക്ക് ഈ വർഷം 38 ആവും.
മക്കൾ അരവിന്ദിന്റെയും, ദിയയുടെ കാര്യം ആണെങ്കിൽ: രണ്ടു പേരും സ്കൂൾ വിദ്യാർത്ഥികളാണ്. അരവിന്ദ് ഏഴാം ക്ലാസ്സിലും, ദിയ +2-വിലും. കഴിഞ്ഞ ആഴ്ച 18 വയസ്സ് തികഞ്ഞതിന്റെയൊരു അധികാരം അവൾക് അനിയന്റെയടുത് ഉണ്ട് താനും.
****
ഇടുക്കിയിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആ ജീപ്പ് മലകയറിക്കൊണ്ടിരുന്നു. പുറത്തെ തണുപ്പിനെക്കാൾ വലിയൊരു മരവിപ്പ് ശരണ്യയുടെ ഉള്ളിൽ പടരുന്നുണ്ട്.
“രാജീവേട്ടാ… നമ്മൾ എവിടെയാ താമസിക്കുന്നത്? സമയം ഇരുട്ടി തുടങ്ങി.” ശരണ്യ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു.
“എന്റെ പഴയ സുഹൃത്ത് വർഗീസിന്റെ ഒരു എസ്റ്റേറ്റ് ബംഗ്ലാവുണ്ട്, കുറച്ച് ഉള്ളിലോട്ട് മാറിയാണ്. ഇന്നലെ വിളിച്ചപ്പോൾ അവൻ പറഞ്ഞു അവിടെ ആരും കാണില്ലെന്ന്. തൽക്കാലം നമ്മക്ക് അവിടെ തങ്ങാം” രാജീവ് മറുപടി നൽകി.
ഇടുക്കിയുടെ ഉള്ളിലേക്കു കയറും തോറും മൂടൽ മഞ്ഞു കൂടി, കൂടി വരുന്നുണ്ടായിരുന്നു. അങ്ങനെ പോയിക്കൊണ്ട് ഇരിക്കുമ്പോൾ, അപ്രതീക്ഷിതമായി റോഡിനു കുറുകെ ഒരു കനത്ത മൂടൽമഞ്ഞ് വന്നു മൂടി. ജീപ്പിന്റെ ഹെഡ്‌ലൈറ്റുകൾ ആ വെളുത്ത പുകയെ ഭേദിക്കാൻ പണിപ്പെട്ടു. രാജീവ് വണ്ടി പതുക്കെ ഒതുക്കി നിർത്തി. നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് ചുറ്റും നോക്കുമ്പോൾ അവിടെ മൊത്തം കൊടും ഇരുട്ടാണ്. ഇടുക്കിയിലെ വനപ്രദേശങ്ങളുടെ നിഗൂഢത ആ ജീപ്പിനുള്ളിൽ അവൻ അനുഭവപ്പെട്ടു തുടങ്ങി.