കടം
Kadam | author : Mahiravanan
അടിമാലി കഴിഞ്ഞ്, ഇടുക്കി ജില്ലയുടെ മല നിരകളിലൂടെ വാടകക്ക് എടുത്ത ജീപ്പുമായി എങ്ങോട്ടേക്ക് എന്ന് അറിയാതെ പോവുകയാണ് രാജീവും കുടുംബവും.
“അച്ഛാ നമ്മൾ മൂന്നാറിൽ എത്ര ദിവസം സ്റ്റേ ചെയ്യും?” ജീപ്പിന്റെ പിൻ സീറ്റിൽ ഇരുന്നുകൊണ്ട് മകൻ അരവിന്ദ് ചോദിച്ചു.
“മക്കളുടെ വെക്കേഷൻ എന്ന് കഴിയും?”
“നാല് ദിവസം കൂടെയുണ്ട്!” പിൻ സീറ്റിൽ അരവിന്ദന്റെ കൂടെ ഇരിക്കുന്ന അവന്റെ ചേച്ചി ദിയ അച്ഛന് മറുപടി നൽകി.”
“മ്മ്… എങ്കിൽ ഒരു 3-4 ദിവസം നിൽക്കാം.” വണ്ടി ഓടിച്ചുകൊണ്ട് ഇരിക്കുന്ന രാജീവ് പറഞ്ഞു.
യാത്രയിൽ രാജീവിന്റെ കൂടെ തന്റെ ഭാര്യയായ ശരണ്യയും ഉണ്ട്. പക്ഷെ, ഒന്നും മിണ്ടാതെ മുൻ സീറ്റിൽ പുറത്തെ കാഴ്ചയും കണ്ടുകൊണ്ട്, എന്നാൽ മനസ്സിന്റെയുള്ളിൽ തീ തിന്നുകൊണ്ട് ഇരിക്കുകയാണ് അവൾ. കൂടാതെ അതിന്റെ ഇടയിൽ മറ്റൊരു വിഷയം കൂടെ ഉണ്ടായിരുന്നു. കുറച്ചു നാൾക് മുൻപ് താനുമായി വർക്ക് ചെയ്യുന്നയൊരു ചെറുപ്പകാരനുമായിയുള്ള അവിഹിതം രാജീവ് പിടിച്ചതിന്റെ ഒരു ഭീതിയും അവളുടെ ഉള്ളിൽ ആളികത്തികൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന് ശേഷം അവർക്കു അന്ന് നടന്നതിനെ പറ്റി വലിയതായിയൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.
സത്യത്തിൽ മക്കൾ വിചാരിച്ചത് പോലെ മുന്നാറിലേക്ക് ട്രിപ്പ് പോകുകയല്ലേ ഇവർ. മറിച്ച്, ഇതൊരു ഒളിച്ചോട്ടമാണ്. അതെ, രാജീവ് ഒരു ആറ് മാസം മുൻപ് കോട്ടയത്തെ അവറാച്ഛൻ മുതലാളിയുടെ കയ്യിൽ നിന്നും ഒരു ബിസിനെസ്സ് സ്ഥാപനം തുടങ്ങാനായി 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.