ഇങ്ങനെ ഒരു വട്ട് എന്നും കരുതി നേറ്റത്തടിച്ചു ഞാൻ കുറച്ചു നേരം അവിടെ കറങ്ങി ഒരു സിഗരറ്റ് എടുത്ത് ഒഴിഞ്ഞു നിന്ന് വലിച്ചു
പിന്നെ ഒരു വിക്സ് മിട്ടായി വായിലിട്ട് അകത്തേക്ക് കയറി
അവന്മാരെ ഐഡിയ ആണ് വലിച്ച മണം കിട്ടില്ല
രാത്രി ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്ക് കയറി സമയം 11 ആവാൻ കാത്തിരുന്നു
ചന്ദ്രൻ നിലാവ് പൊഴിച്ചു നെറുകിൽ വന്നു
എങ്ങും ഭൂമി ശാന്തമായി തുടങ്ങി
ഗ്രാമത്തിലെ പാടവും ഇടവഴികളിലും മിന്നാമിനുങ്ങുകൾ വെട്ടിത്തിളങ്ങുന്നുണ്ട്
എത്രമനോഹാരാമായ കാഴ്ചകൾ രാത്രിയിലെ ഗ്രാമഭംഗി ആസ്വദിച്ചു ഞാൻ നടന്നു
ഇരുട്ടിൽ നടക്കാൻ അൽപ്പം ഭയമുണ്ട് ആരെങ്കിലും കണ്ടാൽ കള്ളനാണെന്ന് വിചാരിക്കുമോ..
എന്തിനാടാ ആദി ഈ സാഹസം ഞാൻ എന്നോട് തന്നെ ചോദിച്ചതും എനിക്ക് ഉടനെ ഒരു ഉത്തരം കിട്ടി കഴപ്പ് അല്ലെങ്കിൽ ഇന്നലെ കണ്ട പെണ്ണിന് വേണ്ടി ഇത്ര കഷ്ട്ടപെടുവോ
ആ പാർവതി ഇവിടെയാണ് താമസം എന്നറിഞ്ഞപ്പോ അവളെ ഒളിച്ചു കാണുവാൻ അല്ലെ നീ ഈ ചാടിത്തുള്ളി വരുന്നത് നാണമില്ലാത്തവനെ ഞാൻ എന്നോട് തന്നെ പറഞ്ഞു
നിനക്ക് അതുപറയാം പക്ഷെ പാർവതിയെ കണ്ടപ്പോൾ തന്നെ എന്തോ എവിടെയോ കണ്ട് മറന്ന മുഖം നന്നായി വര്ഷങ്ങളോളം പരിചയമുള്ള ഒരു ഫീൽ അതാണെനെ ഈ പാതിരാത്രി ഇവിടെ എത്തിച്ചത്
ഒരു വിധം അമ്പലത്തിൽ എത്തിയതും.
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി പതിയെ പതുങ്ങി അകത്തേക്ക് കയറി ..
ഇവിടെ രാത്രി ആരുമില്ലേ… ആരുമില്ലാത്ത ആ വിജനതയിൽ നോക്കി സ്വയം പറഞ്ഞു അവിടെയുള്ള മണ്ഡമ്പത്തിലേക്ക് നോക്കിയതും