ഒന്നും മനസിലായില്ലെങ്കിലും അവളോട് ഞാൻ ചോദിച്ചു മരണപെടുകയോ ഞാനോ എന്തിന് ആരു പറഞ്ഞു
അതൊന്നും പറയാൻ കഴിയില്ല നിന്റെ വിധിയാണ് അത് കാലങ്ങൾക്ക് മുന്നേ കുറിക്കപ്പെട്ടത് എത്രയും പെട്ടന്ന് പോകുന്നതാണ് നല്ലത്
എന്തിന് ഞാൻ ഇവിടെ ആദ്യമായിട്ടാണ് വരുന്നത് പിന്നെ കുറച്ചു നാൾ ഇവിടെ നിന്ന് തിരികെ പോകുക അത്രയേ പ്ലാൻ ഒള്ളു സ്ഥിരതാമസത്തിന് വന്നതല്ല ഞാൻ അതുമല്ല എന്റെ വിധി ഞാനാണ് തീരുമാനിക്കുന്നത് അല്ലാതെ ഏതോ ആൾ കുറിച്ച് വച്ചതും കേട്ടു ഒളിച്ചോടുന്നവനല്ല ഈ ആദി
നന്നായി ഭയന്നെകിലും അവളുടെ മുഖത്തു നോക്കി അത്രയും പറഞ്ഞു ഞാൻ അവിടെന്നിന്ന് തിരിഞ്ഞു നടന്നു…..
തുടരും