അച്ഛൻ രാഹുലിനോട് ഫോണിൽ സംസാരിച്ച ശേഷം മാളവികയുടെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തെ ഗൗരവം കണ്ടിട്ടാകണം, അച്ഛൻ ആ തീരുമാനം ഔദ്യോഗികമായി തന്നെ അവളോട് വിശദീകരിക്കാൻ തീരുമാനിച്ചു.
അച്ഛൻ: “മാളൂ, ഞാൻ രാഹുലിനോടും സംസാരിച്ചു. നമ്മുടെ ഔട്ട്‌ഹൗസ് ജോസഫിന്റെ പണിക്കാർക്ക് വാടകയ്ക്ക് കൊടുക്കാൻ തന്നെ തീരുമാനിച്ചു. അടുത്ത മാസം മുതൽ അവർ താമസം തുടങ്ങും. അത്യാവശ്യം നല്ലൊരു തുക വാടകയായി കിട്ടും,
മാളവികയ്ക്ക് ആ വാർത്ത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൾ അച്ഛനെ നോക്കി പതുക്കെ പറഞ്ഞു:
മാളവിക: “അച്ഛാ, പണത്തിന്റെ കാര്യമല്ല. പക്ഷേ നമ്മുടെ മുറ്റത്ത് അപരിചിതരായ ആളുകൾ വന്നു നിൽക്കുന്നത് എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ടാണ്. കോളേജ് കഴിഞ്ഞ് വരുമ്പോൾ എനിക്ക് എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലേ?”
അച്ഛൻ: “അതൊന്നും നീ പേടിക്കണ്ട മോളെ. അവർ പണിക്കാരല്ലേ, രാവിലെ പോയാൽ രാത്രിയേ വരൂ. പിന്നെ ഔട്ട്‌ഹൗസിന് പ്രത്യേകം വഴിയുണ്ടല്ലോ. നിനക്ക് അവരെ കാണേണ്ടി പോലും വരില്ല.”
അമ്മയും അച്ഛന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നത് പോലെ തോന്നി.
അച്ഛൻ:ജോസഫ് എന്റെ കൂട്ടുകാരനല്ലേ. അവന്റെ പണിക്കാർക്ക് താമസിക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുമ്പോൾ സഹായിക്കുന്നത് നല്ലതല്ലേ.”
മാളവികയ്ക്ക് എന്തോ ഒരു പന്തികേട് തോന്നി. ആ പണിക്കാർ ആരായിരിക്കും? അവരുടെ വരവ് തന്റെ സ്വൈര്യജീവിതത്തെ ബാധിക്കുമോ എന്ന് അവൾ ഭയപ്പെട്ടു.
മാളവിക: “അച്ഛാ…എന്തിനാ അച്ഛാ നമ്മുടെ ഈ സമാധാനം കളയുന്നത്? നമുക്ക് ആ പണത്തിന്റെ ആവശ്യമില്ലല്ലോ. അപരിചിതരായ ആളുകൾ നമ്മുടെ പറമ്പിൽ താമസിക്കുന്നത് ശരിയല്ല.”