“ആ അതെ..”
“ഞാൻ പറഞ്ഞില്ലേ.. ക്യാഷ് കൊടുക്കാൻ കൂട്ടിയതാ..”
“എങ്കി കൊടുത്ത് പറഞ്ഞു വിട്..”
“ഒഹ്.. വിട്ടേക്കാം.. എന്തു പറ്റി ഇത്ര ദേഷ്യം..?”
“പറഞ്ഞു വിടുന്നുണ്ടോ..?”
അവളല്പം ദേഷ്യത്തോടെ പറഞ്ഞു. മാധവന് പിടിച്ച് നിൽക്കാനും പറ്റുന്നതിൽ കൂടുതലാണ് അവളുടെ കോപം എന്ന് കണ്ടപ്പോൾ മാധവനും പരുങ്ങി.
“ദാ വിടുവാ..”
വേറൊന്നും പറയാതെ അയാൾ റൂമിലേക്ക് തിരിച്ചു വന്നു. ഷെൽഫിലെ ലോക്കറിൽ വച്ച കുറച്ചു പൈസ കെട്ടുകളെടുത്ത് പ്രസാദിന്റെ മുറിയിലേക്ക് ചെന്നു.
ലോറെൻസുമായുള്ള സംസാരത്തിൽ പ്രസാദിന്റെ മുഖം വിളറി തുടുക്കുകയാണ്. വല്ലാത്ത ഭയം നിഴലിച്ചു. അത് മാധവൻ കാണുന്നതിന് മുൻപ്, ലോറെൻസ് പോകാനായി പുറത്തേക്ക് വന്നിരുന്നു.
മാധവൻ അവനെ ക്യാഷ് ഏൽപ്പിച്ച സമയം, ഇനി ഇവിടെ റോളില്ലെന്ന് മനസിലാക്കിയ ലോറെൻസിന്റെ കണ്ണുകൾ, മാധവൻ കാണാതെ അടുക്കള ഭാഗത്തേക്ക് ചലിക്കുന്നുണ്ട്.
താമസം മാധവന്റെ വീട്ടിൽ അല്ലായിരുന്നുവെങ്കിൽ പ്രസാദിനെ പറ്റിച്ചന്നു തന്നെ തന്റെ കീഴെ ഞെരിഞ്ഞമരേണ്ടിയിരുന്നവളെ തേടി..!
പക്ഷെ ഫലമുണ്ടായില്ല.
അശ്വതിയെ തിരഞ്ഞ കണ്ണുകൾ നോട്ടം പിൻവലിച്ച്, മാധവന്റെ മുന്നിലായി അവൻ വീടിനു പുറത്തേക്കിറങ്ങി.
പക്ഷെ ഈ സ്ഥിതി ഗതികളിൽ എന്തൊക്കെയോ സൂചനകളുണ്ട്, അവളെയിപ്പോ മാധവന് കിട്ടിതുടങ്ങിയെന്നതിന്റെ. അതറിയാൻ അവന് ത്വര പൂണ്ടു.
“എങ്കി ഞാൻ പോകുവാ മൊതലാളി..”
“മ്മ് ശെരി..എല്ലാം ഞാൻ പറഞ്ഞതു പോലെ നടന്നേക്കണം. ഇനി അവിടെ നഷ്ടം വല്ലതും ഉണ്ടായാൽ മില്ല് തന്നെ ഞാൻ പൂട്ടും..!”