“ഇവനൊന്നും കളിച്ചു ജയിക്കാൻ പോണില്ല അളിയാ.. പെണ്ണും പോകുമെന്ന് കരുതി അവനതിനു നിൽക്കില്ല.. ഇവനൊന്നും പറഞ്ഞിട്ടുള്ളതല്ല ഇത്. അല്ലെങ്കിൽ മുൻപേ ഇവൻ കുറച്ച് പൈസ ഉണ്ടാക്കിയേനെ..”
ലോറെൻസിന്റെ കൂട്ടാളിയുടെയും വക തരം താഴ്ത്തിയുള്ള സംസാരം കേട്ട് ഒരു തരം പക തോന്നിപ്പോയ പ്രസാദ് കുറച്ചൂടെ മദ്യം അകത്താക്കി. അതിന്റെ ലഹരിയിൽ കണ്ണടച്ചു. ലോറെൻസും അതിന്റെ ബാക്കി വാങ്ങി അകത്താക്കി.
ചൂതാട്ടം തുടങ്ങി.
അഗ്രകണ്യനായ ലോറെൻസ്, മദ്യലഹരി കടുത്തു പോയ പ്രസാദിന് മനസിലാക്കാൻ പറ്റാത്ത ചതിയിലൂടെ അതി വിദഗ്ദ്ധമായ കളി കളിച്ച് പ്രസാദിനെ നിഷ്ഫലമാക്കി കളഞ്ഞു.
തന്റെ പെണ്ണിനെ വാതു വെക്കാൻ നിന്ന ദൗർബല്യ നിമിഷം, താൻ തോറ്റുപോയെന്ന് മനസിലാക്കിയ പ്രസാദ് ഭ്രാന്തനെ പോലെ അവനെ ആക്രമിക്കാൻ കലി പൂണ്ടു.
ഉന്തും തള്ളും അവസാനം തല്ലു പിടിയായി, ശേഷം പ്രസാദ് ഹോസ്പിറ്റലിൽ…!!
ലോറെൻസിനറിയാം, പ്രസാദിനെ പറ്റിച്ചാലും മൊതലാളീടെ വീട്ടിൽ കഴിയുമ്പോൾ അശ്വതിയെ അത്ര പെട്ടെന്ന് കിട്ടില്ലെന്ന്. തക്കം പാർത്തു നിന്നിട്ടുണ്ടെങ്കിലും ആയൊരൊറ്റ കാര്യം കൊണ്ട് ഇതുവരെയും പഴുതുകളും ഉണ്ടായിരുന്നില്ല.
പക്ഷെ ഇനിയും വെച്ച് നിൽക്കാനാവില്ലെന്ന് കരുതി ഇവിടെയുള്ള സ്ഥിതി ഗതികൾ മനസിലാക്കാനാണ് ലോറെൻസിന്റെ ഈ വരവ് തന്നെ..!
പക്ഷെ അപ്പോഴേക്കും അശ്വതി മാധവന്റെ കാമുകിയായി മാറിയെന്നത് അവനറിയുന്നില്ല.
“സുഖമായോ പ്രസാദേ..!”
പ്രസാദിന്റെ അവസ്ഥ കണ്ട് പരമമായ പുച്ഛത്തോടെ ലോറെൻസ് അവനോട് മിണ്ടാൻ ശ്രമിച്ചു. ചോദ്യം കേട്ട് ചിന്തയിൽ നിന്നുണർന്ന പ്രസാദിന് ഒരു വേള വെപ്രാളം തോന്നിപ്പോയി. അവന്റെയാ അർത്ഥം വച്ചുള്ള നോട്ടവും ചിരിയും..!