“മ്മ്. അതെ..”
കവിളിലെ കണ്ണീർ കണങ്ങൾ സ്വയം തുടച്ചു കൊണ്ട് അവനും പറഞ്ഞു.
“ഇത്രയും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല..”
“സാരമില്ലേട്ടാ.. അതോർക്കേണ്ട..”
പെട്ടന്നാണ് അവളുടെ സങ്കടഭാവം മാറിയത്. പ്രസാദിനും അതിശയം തോന്നി.
“ആർക്ക് സാരമില്ലെന്ന്..?”
ആ ചോദ്യത്തിൽ അവളല്പം ഞെട്ടി, ശങ്കിച്ചിരുന്നു.
“ഇനി അയാൾക്ക് ദിവസവും നിന്നെ വേണ്ടി വരില്ലേ..?”
“ഏട്ടൻ ഇനി ആ ഭാഗം ചിന്തിക്കേണ്ട.. നാളെയല്ലേ ശനിയാഴ്ച.. ഡോക്ടറെ കാണണ്ടേ.. ഇപ്പൊ കാല് സുഖപ്പെടുന്നത് മാത്രം ഓർത്താൽ മതി.”
“അപ്പൊ നീയോ..?”
“ഞാൻ ഇവിടെ ഉണ്ടല്ലോ..”
“എടി ഒരു കാര്യ ചോദിക്കട്ടെ..?”
“ഉം..”
“നീ പറഞ്ഞത്, ഇതൊക്കെ സാഹചര്യം കൊണ്ട് നിന്നു പോയതാണെന്നല്ലേ..”
“അതെ..”
“പക്ഷെ നീയും ഇപ്പൊ ഇതൊക്കെ ഇഷ്ടപെടുന്നുണ്ടോ..?”
ആ ചോദ്യത്തിന് മൗനം കയറി വന്ന നിമിഷങ്ങളിൽ മുഖാ മുഖം നോക്കുകയാണ് ഇരുവരും.
“പറയ്..”
“അ…അറിയില്ല..”
“പറയ് അച്ചൂ..”
“എനിക്കറിയില്ല ഏട്ടാ.. ഞാനൊരു പെണ്ണല്ലേ..”
“അതിനർത്ഥം..??”
മറുപടിയായി അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കുകയാണ് ചെയ്തത്.
“അയാളോടുള്ള വെറുപ്പൊക്കെ പോയി അല്ലേ..?”
ഒന്നും മിണ്ടിയില്ല.
“എടി..”
“ഉം പോയി..”
ഉത്തരം, അവന്റെ നെഞ്ചിലെ വേദനയെ പൊള്ളിക്കുകയാണ് ചെയ്തത്.
“ഇത്രയും സഹായങ്ങൾ ചെയ്തു തരുന്ന ആളെ എത്ര കാലമെന്നു വച്ചാ വെറുത്തു നിൽക്കുന്നെ.. ഒന്നുമില്ലേലും അയാളുടെ വീട്ടിലല്ലേ കഴിയുന്നത്..”
പറഞ്ഞു നിർത്തി അവൾ തുടർന്നു.
“ഏട്ടനന്ന് പറഞ്ഞില്ലേ.. അയാളെന്നെ വിടില്ലെന്ന് ഏട്ടന് പൂർണ ബോധ്യമുണ്ടെന്ന്..”