ചിന്നുവിനെ സ്‌കൂളിലയച്ച് അശ്വതി റൂമിലേക്ക് വരുമ്പോൾ, പ്രസാദ് അവന്റെ അഭിനയ ഉറക്കത്തിൽ നിന്നും എണീറ്റിരുന്നു. മുറിയിൽ വന്ന അശ്വതിയെ കണ്ട് സ്ഥബ്ദനായി പോയി.
“അച്ചൂ.. എന്താ ഇത്..?”
“എന്താ ഏട്ടാ..?”
അവളൊരു കൂസലുമില്ലാതെ അടുത്തേക്ക് വന്നു.
“ഈ.. ഈ ഡ്രസ്സ്..”
“ആ മാധവേട്ടൻ വാങ്ങിയെന്നു പറഞ്ഞില്ലേ..അത്..”
“നൈറ്റിയോ..?”
“ഉം..”
“കയ്യില്ലാത്തത്..?”
“ഉം..”
ഭാവം വ്യത്യാസമില്ലാതെ അവൾ മൂളി.
ഒന്നും പറയാനാവാതെ തന്നെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുഖം സാകൂതം വീക്ഷിച്ചു.
മുടക്കാനാവുമോ ഏട്ടന്..? ഞാനിത് ഇടേണ്ടെന്ന് പറയാനാവുമോ..?
മനസ്സ് മന്ത്രിക്കുന്ന ശബ്ദം പ്രസാദിനെ കേൾപ്പിക്കാതെ അവന്റെ അടിമുടിയുള്ള നോട്ടത്തിന് മുന്നിൽ പതറാതെ നിക്കുകയാണ് അശ്വതി. അവന്റെ മുഖത്തെ ഒരു തരം വെപ്രാളം കണ്ടു കൊണ്ട്..!
“ഇതു പോലെയുള്ളതാണോ അയാൾ വാങ്ങി തന്നത്.”
“അതെ ഏട്ടാ.. ഞാനെന്തു പറയാനാ..”
അവൾ നിസംഗമായി പറഞ്ഞു.
അതും കൂടെ കേൾക്കുമ്പോൾ ഈ സാഹചര്യത്തിൽ തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന യാഥാർഥ്യം പ്രസാദിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്നത് പോലെയവന് തോന്നി.
തലയും മനസ്സും ശൂന്യം..!
“ഏട്ടാ.. എണീക്ക്.. കുളിക്കുന്നില്ലേ..?”
“മ്മ്..”
വിറങ്ങലിച്ച അവന്റെ മൂളൽ സ്വരം..!
“ഇല്ലെങ്കിൽ ഒരു മിനുട്ട് ഞാൻ മോനെ കുളിപ്പിക്കട്ടെ..”
അശ്വതി ഇളയ കൊച്ചിന്റെയടുത്തേക്ക് നീങ്ങി.
പ്രസാദിന്റെ മനസ്സ് തകർന്നിരുന്നു.
ഇന്നലെ ഞാൻ സമ്മതത്തോടെ പറഞ്ഞയച്ചവൾ തിരിച്ചു വന്നത് പുലർച്ചെ..!! ഇപ്പൊ മാധവൻ കൊടുത്ത, ചുമല് മുതൽ കൈകൾ കാണിച്ചുള്ള നൈറ്റിയും ഉടുത്തു നിൽക്കുന്നു. നഗ്നമായ കൈകളെ കാണിക്കാൻ മടിയില്ലാതെ.