പറഞ്ഞതിന്റെ അർത്ഥം മനസിലായ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“രാത്രി എത്തുമോ..?”
“പോടി.. എറണാകുളം പോയിട്ട് രാത്രി എത്താൻ ഒക്കുമോ..?”
“ങും..”
കെറുവിച്ചു കൊണ്ട് അവളയാളെ കെട്ടിപിടിച്ചു നിന്നു.
“എടി ചിന്നുമോളുണ്ട് ഹാളിൽ..”
“ഇങ്ങോട്ട് വരുവൊന്നുമില്ല..”
അവളൊന്നൂടെ അമർന്നു.
പുഞ്ചിരിയോടെ മാധവൻ അവളുടെ സാരിക്കിടയിലൂടെ വയറിൽ തടവി. അവളും അങ്ങനെയെന്തെങ്കിലും നീക്കം പ്രതീക്ഷിച്ചു നിൽക്കുവാരുന്നു. കാരണം മാധവേട്ടന്റെ വിരൽ ചലനങ്ങൾ ശരീരത്തിൽ നിന്ന് പോകാൻ പാടില്ലെന്ന ആഗ്രഹം ശക്തമായി കൊണ്ടിരിക്കുകയാണ്. മാധവേട്ടൻ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് ഫീല് ചെയ്യാൻ വല്ലാത്തൊരു സുഖം..!!
സമയം നീങ്ങവേ ഏഴു മണി കഴിയുമ്പോൾ മാധവന്റെ കാറ് ഗേറ്റ് കടന്നു പോവുന്നത് മതിലിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ കാണുന്നുണ്ട്. അയാളെ യാത്രയായാക്കാൻ വന്ന അശ്വതിയെയും ഇറയത്തു കാണുന്നുണ്ട്.
കുളി കഴിഞ്ഞുള്ള വേഷം പാവാടയും ബനിയനും..!
സമയമൊരു അര മണിക്കൂർ കഴിഞ്ഞതേയുള്ളു കോളിങ് ബെൽ ശബ്ദം കേട്ട് അവളതിയായി സന്തോഷിച്ചു. അല്ലെങ്കിലും തന്നെയിങ്ങനെ പുതു വസ്ത്രത്തിൽ കണ്ടിട്ട് മാധവേട്ടന് അങ്ങനെയങ്ങു പോകാൻ കഴിയില്ലെന്ന ചിന്തയുടെ ചിരിയിൽ, ധൃതിയോടെ അവൾ വാതിൽ തുറക്കാൻ നടന്നു.
വാതിൽ തുറന്നതും ചുവന്നു കലങ്ങിയ തുറിച്ച കണ്ണുകൾ..!!!
ലോറെൻസ്…!!!
തൊട്ടു മുന്നിലായി നിൽക്കുന്നു. അശ്വതിയുടെ ഹൃദയം നടുങ്ങിപ്പോയി.
“മാധവേട്ടൻ ഇവിടെ ഇല്ല…”
തറപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ വാതിലടക്കാൻ ഓങ്ങിയതും ലോറെൻസ് അത് തടഞ്ഞു വച്ച് പകയോടെ നോക്കുകയാണ്.