പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

അതിനും മുന്നേ ജോയുടെ സാധനങ്ങൾ എന്റെ ഫ്ലാറ്റിൽ കൊണ്ടുപോണം, ഹോട്ടലിൽ ആയത്കൊണ്ട് അധികം സാധനങ്ങൾ ഉണ്ടാവില്ല എന്ന് കരുതുന്നു.

 

ഞങ്ങൾ ഹോട്ടലിൽ എത്തി, ഞാൻ നോക്കുമ്പോൾ 2 വെല്ല്യ ബാഗുകൾ, പിന്നെ courier വഴി വന്ന 5 കാർഡ്ബോർഡ് box, ഇതെല്ലാം കൊണ്ടുപോണം, ഭാഗ്യം എന്റെ ഫ്ലാറ്റ് താഴെ ആയത്, ഇല്ലെങ്കിൽ എന്റെ പണി തീർന്നേനെ. Bell boy വന്ന് ഹോട്ടലിൽ നിന്നും സാധനങ്ങൾ വണ്ടിയിൽ വെച്ചു അവൾ അയാൾക്ക്‌ 2000 രൂപ കൊടുത്തു, അതിനയാൾ അർഹനാണ്, കാരണം സാധനങ്ങളുടെ ഭാരം ഏതാണ്ട് 70 കിലോ വരും എന്നാണ് എന്റെയൊരിത് 😂.

 

ഞാൻ എന്റെ ഫ്ലാറ്റിൽ വന്നു, ഞാൻ കതക് തുറന്നു. അവൾ വാപൊളിച്ച് നിന്നു

 

ജോ: awesome, ഇതൊരു bachelor താമസിക്കുന്ന ഫ്ലാറ്റ് ആണെന്ന് പറയുകയേ ഇല്ല, എന്തൊരു ക്ലീൻ ആണ്.

 

ഞാൻ: ജോലിക്കാരികൾ ഇല്ല ഒറ്റയ്ക്കാണ് എല്ലാം. എനിക്കതാ ഇഷ്ടം.

 

ജോ: അടിപൊളി

 

അവൾ മുറികൾ എല്ലാം നോക്കി, എന്റെ gym setup കണ്ടപ്പോഴാണ് അവൾ വീണ്ടും ഞെട്ടിയത്.

 

ജോ: ഇതൊരു multi ജിമ്മിൽ ആണെല്ലോ. സൂപ്പർ

 

അതിനുശേഷം അടുക്കള, അതവൾക്ക് ഒരുപാട് ഇഷ്ടമായി.

 

ഞാനും അവളും പിന്നെ സെക്യൂരിറ്റി അണ്ണനും കൂടി സാധനങ്ങൾ ഉള്ളിൽ കൊണ്ടുവന്നു. അയക്കും അവൾ ഒരു 1000രൂപ കൊടുത്തു. നല്ല മനസ്സുള്ള പെണ്ണാണെന്നാ തോന്നുന്നേ. എന്നോട് സംസാരം എപ്പോഴും ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ ആണ്. അവളുടെ വീട്ടിലും ബോയ്ഫ്രണ്ടിനോടും ഒക്കെ സംസാരിക്കുമ്പോൾ ബീഹാറി, പഞ്ചാബി ഒക്കെ കേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *