അധികമൊന്നും എക്സ്പോസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.
ഞാൻ അങ്ങനെ ഒരു ചിന്തയിൽ അങ്ങനെ വണ്ടിയൊടിച്ചു.
ജോ: രോഹൻ, രോഹൻ
അവളുടെ വിളികേട്ടാണ് ഞാൻ സ്വബോധത്തിൽ വന്നത്.
ഞാൻ: അഹ് പറ
ജോ: ഇതെവിടെയാ? ഞാൻ എത്രനേരമായി വിളിക്കുന്നു
ഞാൻ: ഞാൻ വേറെ എന്തോ ഓർത്തിരുന്നു പോയി.
ജോ: hmm ഗേൾഫ്രണ്ട് ആവും ഓർമ്മയിൽ
ഞാൻ: ഗേൾഫ്രണ്ട് ഇല്ല
ജോ: ചുമ്മാ
ഞാൻ: ഇല്ല, കുറച്ചു നാൾ മുന്നേ break up ആയി.
ജോ: oh i am sorry
ഞാൻ: hey അതൊക്കെ കഴിഞ്ഞു
ജോ: you still love her dont you?
ഞാൻ ഒന്നും മിണ്ടിയില്ല, പക്ഷെ അവൾക്ക് എന്റെ മൗനം മനസ്സിലായി. പിന്നെ അവൾ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല, എന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു…..
ഞാൻ വണ്ടി നിർത്തി
ജോ: എന്തുപറ്റി
ഞാൻ: ഒന്നും പറ്റിയില്ല, ഒരു സിഗരറ്റ് വലിക്കാൻ നിർത്തിയതാ.
ജോ: അത് നന്നായി, ഞാനും വരുന്നു
ഞങ്ങൾ പുറത്തിറങ്ങി,
ഞാൻ: ജോ വലിക്കുമോ?
ജോ: സത്യത്തിൽ 2 peg അടിച്ചാൽ വലിക്കും അല്ലാതെയുള്ള വലി ഞാൻ നിർത്തിയതാ, പക്ഷെ ഇപ്പോൾ എന്തോ വലിക്കാൻ തോന്നുന്നു.
ഞാൻ: എന്ന വാ
ഞങ്ങൾ 2 സിഗരറ്റ് വാങ്ങി, വലിച്ച് വീണ്ടും യാത്ര തുടർന്നു. ഇനി ഫ്ലാറ്റിൽ ചെന്ന് മറ്റേ ഫ്ലാറ്റിന്റെ ഓണർനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കണം, നേരത്തെ വിളിച്ചത് സെക്യൂരിറ്റി അണ്ണനെ ആണ്, അയാളാണ് 2 മാസം കഴിഞ്ഞ് ഫ്ലാറ്റ് ഒഴിവാകും എന്ന് പറഞ്ഞ് ഓണറിന്റെ നമ്പർ തന്നത്