ഞാൻ കാപ്പിയും കുടിച്ച് അവിടുന്നിറങ്ങി, ഇനി അടുത്ത വീട് കണ്ടുപിടിക്കണം അവളുടെ ഡാഡി മമ്മി ഉള്ളപ്പോൾ കൂടെ ആരൊക്കെയോ ഉള്ള ഒരു feel ഉണ്ടായിരുന്നു, ഇനി ഒറ്റന്താടി……..
ഞാൻ ലാവിഷ് ആയ ഒരു വീട് തന്നെ നോക്കി, ഒടുവിൽ ഒരു സർവീസ് apartment കിട്ടി, 3 മുറികൾ വിശാലമായ അടുക്കള, അതാണല്ലോ നമ്മുടെ main, അങ്ങനെ അവളുടെ ഡാഡി മമ്മി രണ്ടാളെയും എയർപോർട്ടിൽ കൊണ്ടാക്കി ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ പുതിയ വീട്ടിലേക്ക് താമസം മാറ്റി. ആദ്യം അടുക്കള പിന്നെ ജിം രണ്ടും ഞാൻ ആദ്യ 2 ദിവസത്തിൽ തന്നെ ശെരിയാക്കി. പിന്നെ ബാക്കി എല്ലാം ഞാൻ റെഡി ആക്കി….. അടുത്ത ദിവസം രാവിലെ…….
ജോ……..
രാവിലെ ഒരു 10 മണിക്ക് ഞാൻ ഓഫീസിൽ എത്തി, പരിചയം ഇല്ലാത്ത ഒരു മുഖം, ഓഫീസിലെ ഒരു 15 ചെക്കന്മാർ അവളെ തന്നെ നോക്കി നിക്കുന്നു, അതിലും എന്നെ ഞെട്ടിച്ചത് പിങ്കി, ശ്രേയ എല്ലാരും അവളെ തന്നെ നോക്കി നിക്കുന്നു. എനിക്കാണേൽ അവളുടെ മുഖം മുഴുവനും കാണാനും വയ്യാ, ആ പിന്നെ നോക്കാം….ഞാൻ എന്റെ ക്യാബിനിൽ പോയി പണി തുടങ്ങി.
May I come in??????
ഞാൻ: yes
Hi രോഹൻ
ഞാൻ: ജ്യോത്സ്ന?
അവൾ: ജോ, അങ്ങനെ വിളിച്ചാൽ മതി
നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്നു
ഞാൻ: hi welcome പ്ലീസ് sit down
ജോ: thank you sir
ഞാൻ: രോഹൻ എന്ന് വിളിച്ചാൽ മതി.
ജോ: ok രോഹൻ
ഞാൻ: so പറയു ആദ്യ ദിവസം എന്താ തോന്നുന്നേ?