പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

അവർ എന്തൊക്കെയോ സംസാരിച്ചു, ഒരു 10 മിനിറ്റ് കഴിഞ്ഞ് അവൾ തിരികെ വന്നു

 

ജോ: രോഹൻ, വീരു ഇന്ന് ഇങ്ങോട്ട് വന്നോട്ടെ എന്ന് ചോദിക്കുന്നു. രോഹന് ok ആണെങ്കിൽ ഞാൻ പറയാം വരാൻ എന്ന്

 

ഞാൻ: കുഴപ്പമില്ല, ഒരു JD വാങ്ങി വരാൻ പറ 😂

 

ജോ: അത്രേയുള്ളൂ????

 

ഞാൻ: ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാ, എന്റെ favourite ആണ് JD. ഇവിടെയുണ്ട് ഒന്നും വാങ്ങേണ്ട

 

അപ്പോൾ എന്റെ ഫോൺ ring അടിച്ചു നോക്കുമ്പോൾ പതിവില്ലാത്ത ഒരാൾ, ആരാണ്??? നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ??????

 

RISHI CALLING………..

 

അതേ നമ്മുടെ പഴയ ഋഷി………

 

ഞാൻ: ഋഷി എന്തൊക്കെയുണ്ട് വിശേഷങ്ങൾ????

 

ഋഷി: ഡോ രോഹാ, മായ പറഞ്ഞപ്പോഴാ നിന്റേം പറുന്റേം കാര്യങ്ങൾ അറിഞ്ഞത്, അതും ഇന്ന് വെളുപ്പിനെ, എന്താ ഡോ, താൻ ഓം ആണോ?

 

ഞാൻ: എടാ 9 മാസം കഴിഞ്ഞു, ok ആണോന്ന് ചോദിച്ചാൽ ok അല്ല, പക്ഷെ ഞാൻ അവളെ ശല്ല്യം ചെയ്യില്ല, നിങ്ങളെ വിളിക്കാറുണ്ടോ????

 

ഋഷി: പിന്നെ, അവൾ വിളിക്കാറുണ്ട് പക്ഷെ ഈ കാര്യങ്ങൾ ഒന്നും അവൾ പറഞ്ഞില്ല.

 

ഞാൻ: സാരമില്ലടാ, അനു എന്തിയെ?

 

ഋഷി: ദേ കൊടുക്കാം

 

ഞാൻ: അനു, സുഖമാണോ?

 

അനു: എല്ലാം ok ആണ്, ഞങ്ങളുടെ എല്ലാം life safe ആക്കി ഇപ്പോൾ നിന്റെ life ഇങ്ങനെ ആയി, എന്താ ടാ, ഞങ്ങൾ എന്തേലും ചെയ്യണോ?

 

ഞാൻ: അനു അവൾക്ക്‌ സുഖമാണോ? അമ്മ ok അല്ലെ??? അമ്മ ഇതൊക്കെ അറിഞ്ഞോ????

 

അനു: അവൾക്ക്‌ കുഴപ്പമൊന്നും ഇല്ല, അമ്മ സുഖംപ്രപിച്ച് വരുന്നു, അമ്മയ്ക്ക് ഒന്നുമറിയില്ല എന്നാ അവൾ പറഞ്ഞത് ഇന്ന് രാവിലെ.

Leave a Reply

Your email address will not be published. Required fields are marked *