ഞാൻ: mute ആക്കിക്കോളാം കണക്ട് ചെയ്തോ.
പ്രണവ്: ഓക്കേ, ഒരു മിനിറ്റ് ഒന്ന് ഹോൾഡ് ചെയ്യണേ.
ഞാൻ: ഓക്കെ.
ഫോൺ mute ചെയ്തിട്ട് ഞാൻ ബാൽക്കണിയിൽ നിന്ന് ഉള്ളിലേക്ക് കയറി സോഫയിൽ പോയിരുന്നു. ഫോണിൻറെ മറു തലയ്ക്കൽ നടക്കുന്നതും കതക് അടയ്ക്കുന്നതും ശബ്ദം കേൾക്കാം.
ഞാൻ പ്രണവിന്റെ നമ്പർ സേവ് ചെയ്തു, ഹായ് മെസ്സേജിന് തിരിച്ച് ഒരു ഹായ് ഇട്ടു. ഡിസ്പ്ലേ പിക്ചർ തുറന്നു നോക്കി, ഒരു കല്യാണ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. അവന് ഏകദേശം എന്റെ പ്രായം കാണും, ഫോട്ടോയിലെ പെണ്ണ് അതി സുന്ദരിയാണ്.
എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നി, പക്ഷേ മിലിയെപ്പറ്റി കൂടുതൽ അറിയാനുള്ള ജിജ്ഞാസയിൽ ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല.
വിളിക്കാൻ പോകുവാ.
ഫോണിൻറെ അങ്ങയെ തലയ്ക്കൽ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് വിട്ടു മാറിയത്.
ഞാൻ: ആ വിളിച്ചോ.
പ്രണവ്: ഹലോ കേൾക്കാമോ? ഞാൻ വിളിക്കാൻ തുടങ്ങുവാ.
അപ്പോളാണ് ഞാൻ അത് ഓർത്തത്. ഫോൺ mute ആയിരുന്നു. ഞാൻ പെട്ടെന്ന് അത് unmute ചെയ്തു.
ഞാൻ: ഹലോ, കേൾക്കാം കേട്ടോ. ഫോൺ mute ആയിരുന്നു.
പ്രണവ്: ഓക്കേ, ഓക്കേ. അവൾ എടുക്കുന്നവരെ ഫോൺ ഹോൾഡിൽ ആയിരിക്കുമെ, Mute ചെയ്തോ.
ഞാൻ: ഓക്കേ.
ഫോൺ mute ചെയ്തിട്ട് ഞാൻ സ്പീക്കർ വോളിയം മാക്സിമം കൂട്ടി വെച്ചു. എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. ” താങ്കളുടെ കോൾ ഹോൾഡിൽ വെച്ചിരിക്കുകയാണ് ദയവായി കാത്തിരിക്കുക” ഇതേ സന്ദേശം പല ഭാഷകളിലായി ഞാൻ കേട്ടു. പെട്ടെന്ന് അത് നിലച്ചു.
ഡി എവിടാ നീ? ഫോണിൽ പ്രണവിന്റെ ശബ്ദം. ഞാൻ ഫോൺ ഒന്ന് കൂടി നോക്കി, mute ആണോ എന്ന്.