ഭാര്യ ഭർത്താക്കന്മാർ [P B]

Posted by

ഞാൻ: അവൾ ഇപ്പോഴും അവിടെ തന്നെയാണോ ജോലി ചെയ്യുന്നത്?

പ്രണവ്: അല്ല, അവൾ അന്നേ അവിടുത്തെ ജോലി വിട്ടായിരുന്നു, പിന്നെ വേറെ ഒരിടത്ത് ജോലിക്ക് കയറി, അവിടുന്ന് ഇറങ്ങിയിട്ട് ആറുമാസമായി. ഇപ്പൊ ജോലിയില്ല, നോക്കുന്നുണ്ട്.

ഞാൻ: അവൾക്ക് എന്താ പെട്ടെന്ന് എന്നോട് മിണ്ടണം എന്ന് തോന്നാൻ?

പ്രണവ്: പെട്ടെന്നൊന്നുമല്ല അവൾ കുറെ നാൾ കൊണ്ട് പറയുന്നു, പക്ഷേ വിളിക്കാൻ മടി. ഇപ്പോൾ എങ്ങനെയാണ് എന്നൊന്നും അറിയില്ലല്ലോ.
ഒരു കാര്യം ചോദിച്ചോട്ടെ, ഇപ്പോൾ റിലേഷൻഷിപ്പിൽ വല്ലതുമാണോ?

ഞാൻ: അല്ല പ്രണവ്, എനിക്ക് റിലേഷൻഷിപ്പ് ഒന്നുമില്ല. ഞാൻ ഒരു കാര്യം ചോദിക്കട്ടെ? പ്രണവിന് എന്റെ നമ്പർ എങ്ങനെ കിട്ടി?

പ്രണവ്: അത്… ബാങ്ക് അക്കൗണ്ട് ഏതു ബാങ്കിലാ എന്ന് അവൾ പറഞ്ഞിട്ടുണ്ട്. ആ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്, പുള്ളി കോൺടാക്ട് ഡീറ്റെയിൽസ് എടുത്ത് തന്നതാ.

ഞാൻ: ആ, നമ്മുടെ നാട്ടിലെ ബാങ്കാണല്ലോ, അപ്പൊ പിന്നെ അതിശയം ഒന്നുമില്ല.

പ്രണവ്: സോറി, നമ്പർ കിട്ടാൻ വേറെ വഴിയില്ലാത്തതുകൊണ്ട്… പുള്ളിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?

ഞാൻ: ഹേയ് ആരുടെയും കഞ്ഞിയിൽ മണ്ണുവാരി ഇടുന്ന പരിപാടിയൊന്നും നമുക്കില്ല പ്രണവ്.

പ്രണവ്: താങ്ക്സ്, അപ്പോൾ ഞാൻ അവളോട് വിളിക്കാൻ പറഞ്ഞോട്ടെ?

ഞാൻ: പറഞ്ഞോ കുഴപ്പമില്ല.

പ്രണവ്: പിന്നെ… അവൾ വിളിക്കുമ്പോ, ഞാൻ കോൺടാക്ട് ചെയ്ത കാര്യം പറയല്ലേ.

ഞാൻ: അതെന്താ, നിങ്ങൾ ഫ്രണ്ട്സ് അല്ലേ?

പ്രണവ്: അതല്ല, ഞാൻ വിളിച്ച് സംസാരിച്ചു എന്ന് അറിഞ്ഞാൽ അവർക്ക് അതൊരു നാണക്കേടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *