ഞാൻ: ഒക്കെ. മിലിക്ക് എന്ത് പറ്റി?
പ്രണവ്: ഏയ് അവൾക്ക് ഒന്നും പറ്റിയൊന്നുമില്ല.
ഞാൻ: സോറി ഞാൻ പെട്ടെന്ന് എന്തോ തെറ്റിദ്ധരിച്ചു. പറഞ്ഞോ പ്രണവ്, എന്താ കാര്യം?
പ്രണവ്: അത്, അവൾക്ക് നിങ്ങളോട് മിണ്ടിയാൽ കൊള്ളാമെന്നുണ്ട്.
ഞാൻ: അവൾ അങ്ങനെ പറഞ്ഞോ?
പ്രണവ്: പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഞാൻ: പിന്നെ എന്താ അവൾ വിളിക്കാത്തത്?
പ്രണവ്: പേടിയായിട്ടാ, ഇത്രേം നാൾ ആയില്ലേ.
ഞാൻ: എന്ത് പേടി? അവൾക്ക് എന്നെ നല്ലോണം അറിയില്ലേ?
പ്രണവ്: പണ്ടത്തെ പോലെ ആണോ ഇപ്പോളും എന്ന് അറിയില്ലേലോ
ഞാൻ: ഓക്കേ, പ്രണവിന് മിലിയെ എങ്ങനെയാ പരിചയം?
പ്രണവ്: അത് ഞങ്ങൾ SS ഹോസ്പിറ്റലിൽ ഒരുമിച്ച് ജോലി ചെയ്തതാ.
ഞാൻ: ഓക്കേ, അവൾ പ്രണവിനെ കുറിച്ച് പറഞ്ഞതായി എനിക്ക് ഓർമ്മയില്ല.
പ്രണവ്: പറയാൻ വഴിയില്ല, ഞങ്ങൾ അന്ന് അത്ര അടുപ്പം ഒന്നും അല്ലായിരുന്നു. പിന്നീടാണ് ഫ്രണ്ട്സ് ആവുന്നത്.
ഞാൻ: ഓക്കേ, അവളുടെ കല്യാണം കഴിഞ്ഞില്ലേ? ഇപ്പോൾ എവിടെയാ അവൾ?
പ്രണവ്: കല്യാണം കഴിഞ്ഞില്ല, ഇപ്പോ അവൾ ഒരു ഹോസ്റ്റലിൽ നിക്കുവാ.
ഞാൻ: അവളുടെ കല്യാണം ആയെന്നാണല്ലോ ലാസ്റ്റ് ഞാൻ കേട്ടത്.
പ്രണവ്: അത് നടന്നില്ല, മുടങ്ങിപ്പോയി.
ഞാൻ: നടന്നില്ല? അതെന്ത് പറ്റി?
പ്രണവ്: ആ പയ്യന് എന്തോ മാനസിക പ്രശ്നമുണ്ടായിരുന്നു, കല്യാണത്തിന് ഒരാഴ്ച മുന്നേയാണ് അറിഞ്ഞത്.
ഞാൻ: അത് ഞാൻ അറിഞ്ഞില്ല. ഞാൻ കരുതിയിരുന്നത് അവളുടെ കല്യാണം കഴിഞ്ഞു എന്നാണ്. പിന്നെ കല്യാണം ഒന്നും നോക്കിയില്ലേ അവൾക്ക്?
പ്രണവ്: നോക്കി പക്ഷേ ഒന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല.