പക്ഷെ എനിക്ക് ആ സുഖം അങ്ങ് നന്നേ ബോധിച്ചു. അത് വീണ്ടും തിരയാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു.
പണ്ടാരാണ്ട് പറഞ്ഞതുപോലെ. ജീവിതം പുളിയുള്ള നാരങ്ങ തരുമ്പോൾ, അതുകൊണ്ട് നാരങ്ങാ വെള്ളം ഉണ്ടാക്കുക.
ഞാനവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും നടന്നു. കുറേ നടന്നിട്ട് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് തിരിച്ച് പോയത്.
തിരിച്ചെത്തി ഞാൻ ഉറങ്ങാൻ കിടന്നു, എന്തൊക്കെയാ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്. സമയം നോക്കി, രാത്രി ഒരു മണി. ഫോൺ അടിച്ച് നിന്നു. പ്രണവ് ആണ് വിളിച്ചത്. ഞാൻ ഫോണെടുത്ത് തിരിച്ച് വിളിച്ചു.
പ്രണവ്: ഉറങ്ങുവായിരുന്നോ? സോറി.
ഞാൻ: ഏയ്, അതൊന്നും സാരമില്ല.
പ്രണവ്: അവൾ ഇപ്പോളാ വെച്ചത്. നാളെ രാവിലെ വൈഫ് വരും, പിന്നെ വിളിക്കാൻ പറ്റില്ല. അതാ ഞാൻ ഇപ്പൊ വിളിച്ചത്. ഉറക്കം ബുദ്ധിമുട്ടായോ?
ഞാൻ: എനിക്ക് രാവിലെയും ഉറങ്ങാൻ സമയമുണ്ട് പ്രണവേ കുഴപ്പമില്ല. അല്ല പ്രണവിന് എന്താ വൈഫിനെ പേടിയാണോ?
പ്രണവ്: അവൾക്ക് കുറച്ച് സംശയരോഗം ഉണ്ട്. പിന്നെ എല്ലാത്തിനെപ്പറ്റിയും നൂറു ചോദ്യങ്ങളും സ്വസ്ഥത തരില്ല.
ഞാൻ: സംശയിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ കയ്യിലിരിപ്പ് അങ്ങനല്ലേ. അല്ല, വൈഫിന്റെ പേരെന്താ?
പ്രണവ്: ലാവണ്യ.
ഞാൻ: പ്രണവിന് ലാവണ്യയെ ഇഷ്ടമല്ലേ?
പ്രണവ്: അല്ല ബിജീഷ്.
ഞാൻ: അല്ലേ? പിന്നെന്തിനാ മിലിയെ കളഞ്ഞിട്ട് അവളെ കെട്ടിയത്.
പ്രണവ്: അതൊരു വലിയ കഥയാ, എനിക്ക് പറ്റിയ മണ്ടത്തരത്തിന്റെ കഥ.
ഞാൻ: എനിക്ക് കഥ കേൾക്കാൻ സമയമുണ്ട്, പറഞ്ഞോ. പിന്നെ ഒത്തിരി ഫോർമാലിറ്റി ഒന്നും വേണ്ട കേട്ടോ മച്ചാനെ. നീ എനിക്ക് ഒരു സഹോദനെ പോലെയാ.