ഞാൻ: മ്മം ശരി, സമയം കുറച്ച് ആയില്ലേ. പ്രണവ് പോയി അവളെ വിളിച്ചോ. ബാക്കി ചോദിക്കാനുള്ളതൊക്കെ ഞാൻ പിന്നെ ചോദിച്ചോളാം. ഫ്രീ ആകുമ്പോൾ എനിക്കൊരു മെസ്സേജ് ഇട്ടാൽ മതി.
പ്രണവ്: അത് സാരമില്ല, ഇപ്പൊ വിളിക്കണമെന്നില്ല.
ഞാൻ: തന്റെ ഭാര്യ വന്നു കഴിഞ്ഞാൽ അവളെ വിളിക്കാൻ പറ്റുമോ?
പ്രണവ്: ഇല്ല.
ഞാൻ: എന്നാൽ പോയി വിളിക്കെടാ.
അവനൊന്ന് ഞെട്ടി എന്ന് എനിക്ക് തോന്നി. നാലഞ്ച് നിമിഷം മിണ്ടാതെ ഇരുന്നിട്ട് അവൻ വിക്കി ഇടറി പറഞ്ഞു.
പ്രണവ്: അത് പിന്നെ ബിജിഷേ.
ഞാൻ: അവളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്. അത് കഴിഞ്ഞിട്ടേ ഉള്ളൂ എന്റെ ഈഗോയും, മറ്റെന്തും.
പ്രണവ്: അവളുടെ സന്തോഷമാണ് എനിക്കും വലുത്.
ഞാൻ: ഓ പിന്നെ… അതുകൊണ്ടാണല്ലോ വേറൊരുത്തിയെ കല്യാണം കഴിച്ച് ജീവിക്കുന്നത്
പ്രണവ്: അത് എന്റെ മണ്ടത്തരം മാത്രമാണ്. ഇപ്പൊ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഞാൻ: പിന്നെ. പോകുന്ന മുമ്പ് ആ വീഡിയോ എനിക്ക് അയച്ചേര്.
പ്രണവ്: ഏത് വീഡിയോ?
ഞാൻ: നിന്ന് പൊട്ടൻ കളിക്കാതെ പ്രണവേ. അവൾ പറഞ്ഞ വീഡിയോ.
പ്രണവ്: അത് വേണോ?
ഞാൻ: പ്രണവിന് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം അയച്ചാൽ മതി. നിർബന്ധമൊന്നുമില്ല. ഇപ്പൊ പോയി അവളെ വിളിക്ക്.
പ്രണവ്: ശരി.
കോൾ ഡിസ്കണക്റ്റ് ആയി.
ഞാൻ ഫോൺ മാറ്റി വച്ചിട്ട് കുറച്ചുനേരം ദൂരേക്ക് നോക്കിയിരുന്നു. എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല, മനസ്സിന് വല്ലാത്തൊരു തളർച്ച. ഞാൻ മുകളിലേക്ക് നോക്കി കുറച്ചുനേരം കണ്ണടച്ചിരുന്നു. പെട്ടെന്ന് ഫോൺ ശബ്ദിച്ചു, ഒരു മെസ്സേജ്. ഞാൻ തുറന്നു നോക്കി പ്രണവ് അയച്ചതാണ്, ഒരു ക്ലൗഡ് സ്റ്റോറേജിൽ ഉളള ഫയലിൻ്റെ ലിങ്ക് ആണ്. ഞാൻ അത് ഡൗൺലോഡ് ചെയ്യാൻ ഇട്ടു, നല്ല സൈസ് ഉളള ഫയൽ ആണ്.