ഞാൻ: ഞങ്ങൾ പിരിഞ്ഞപ്പോൾ പ്രണവ് കയറിവന്ന് ചൂഷണം ചെയ്തത് പോലെ, അല്ലേ?
പ്രണവ്: ആ പറഞ്ഞത് സത്യമാണ്. പക്ഷേ അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
ഞാൻ: എന്നിട്ട് ആയിരിക്കും വീഡിയോ പിടിച്ച് സൂക്ഷിച്ച് വച്ചേക്കുന്നത്.
ഞങ്ങളുടെ അത്രയും കാലത്തെ ബന്ധത്തിൽ അവളുടെ എത്ര വീഡിയോ ഞാൻ പിടിച്ചിട്ടുണ്ടെന്ന് അറിയാമോ?
പ്രണവ്: ഒന്നും പിടിച്ചിട്ടില്ല എനിക്കറിയാം. അവൾ എന്നെ എങ്ങനെയെങ്കിലും വെട്ടിലാക്കിയാലോ എന്നുള്ള പേടി കൊണ്ടാണ് ഞാൻ വീഡിയോ പിടിച്ച് തുടങ്ങിയത്.
ഞാൻ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ?
പ്രണവ്: അതേ പക്ഷേ, അവൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു. അങ്ങനെ പറഞ്ഞു കൊണ്ടാണ് ഈ ബന്ധം തുടങ്ങിയത് തന്നെ. പക്ഷേ ഈ കാലത്ത് എന്ത് എങ്ങനെയായി തീരും എന്ന് പറയാൻ പറ്റില്ലല്ലോ.
ഞാൻ: തൻ്റെ കല്യാണം കഴിഞ്ഞിട്ടും, നിങ്ങൾ?
ഞാൻ: ഒന്ന് രണ്ട് തവണ.
ഞാൻ: അപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ച്
വീണ്ടും അടുത്തിരുന്നെങ്കിൽ. അതിനിടയ്ക്ക് അവൾ വിളിച്ചാൽ പോവില്ലായിരുന്നു?
പ്രണവ്: ഇല്ല, ഞാൻ നിങ്ങളുടെ ഇടയിൽ വരില്ലായിരുന്നു.
ഞാൻ: ചുമ്മാ കള്ളം പറയാതെ പ്രണവ്. ഞാനും അവളുടെ കൂടെ കിടന്നിട്ടുള്ളതാ.
പ്രണവ്: ഉള്ളത് പറഞ്ഞാൽ എനിക്കറിയില്ല. ഞാൻ അതിനെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ ഞാനിപ്പോ വല്ലാത്തൊരു അവസ്ഥയിലാണ്. അവളെ നഷ്ടപ്പെടുമ്പോൾ ആണ് അവളുടെ വില മനസ്സിലാവുന്നത്.
പക്ഷേ അവളെ ഈ അവസ്ഥയിൽ കാണുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ഞാൻ മുൻകൈയെടുത്ത് നിങ്ങളോട് മിണ്ടാൻ ഉള്ള അവസരം ഉണ്ടാക്കാൻ നോക്കിയത്.