തേജാത്മികം [Nishinoya]

Posted by

 

“…ദൈവമേ..! തേജസ്‌ ചേട്ടന്റെ വണ്ടിയ അത്. ഞാൻ ഇന്നലെ പറഞ്ഞത് പുള്ളിയുടെ കാര്യമാ…”

 

“… ആ തേജസ്‌ ആണോ ഈ തേജസ്‌…”

 

“… അതേടി. ഇനിയിപ്പോ എന്താ ചെയ്യാ ഇവരോട് പോയി പറഞ്ഞാലോ അവർക്ക് ആൾ മാറിയത് ആണെന്ന്…” പേടിയോടെ അഞ്ജലി തൻവികയോട് തിരക്കി.

 

“… നീ ഒന്ന് ചുമ്മാതിരിക്ക്. അവരോട് പോയി ഉള്ള സത്യങ്ങൾ എല്ലാം പറഞ്ഞാൽ വീണ്ടും നമ്മളെ റാഗ് ചെയ്യും. അതുകൊണ്ട് ഈ സത്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി…”

 

“… എടി എന്നാലും…” അഞ്ജലിയുടെ ഭയം ഇപ്പോഴും മാറിയിരുന്നില്ല.

 

“… ഒരു എന്നാലും ഇല്ല നീ ഇങ്ങോട്ട് വന്നേ…”

 

ബലമായി അഞ്ജലിയെയും കൂട്ടി തൻവിക ക്ലാസ്സിലേക്ക് പോയി. എന്നാൽ കാര്യങ്ങൾ അവർ വിചാരിച്ച പോലെ ആയിരുന്നില്ല. തൻവിക തേജസിന്റെ പെണ്ണ് ആണെന്നുള്ള വാർത്ത കാട്ടുതീ പോലെ കോളേജിൽ പടർന്നു.

 

“…നമുക്ക് ഇന്ന് കാന്റീനിൽ നിന്നും കഴിച്ചാലോ…” അടുത്ത ദിവസം ഫസ്റ്റ് ഇന്റർവെല്ലിന് തൻവിക അഞ്ജലിയോട് ചോദിച്ചു.

 

“… എന്ത് പറ്റി ഇന്ന് ഫുഡ്‌ കൊണ്ട് വന്നില്ലേ…”

 

“… ഇല്ലടി എടുക്കാൻ മറന്നു. പിന്നെ കാന്റീൻ ഫുഡ്‌ എങ്ങനെ ഉണ്ടെന്ന് നോക്കാലോ…”

 

“…ഞാൻ ഫുഡ്‌ കൊണ്ട് വന്നായിരുന്നു…”

 

“… ക്യാന്റീനിൽ പോയി ഞാൻ ഒരു ഊണ് ഓർഡർ ചെയ്യാം എന്നിട്ട് നമുക്ക് അതും ഇതും കഴിക്കാം. എങ്ങനെ ഉണ്ട്…” അതിന് അഞ്ജലി സമ്മതം മൂളി.

 

“… ഇത് എന്നാ തിരക്കാ ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…”ഉച്ചക്ക് ക്യാന്റീനിൽ നിന്നും ചോർ വാങ്ങി ഇരിക്കാൻ സ്ഥലം നോക്കിയപ്പോ ഇരിപ്പിടം ഒന്നും ഒഴിവില്ല.

Leave a Reply

Your email address will not be published. Required fields are marked *