“… തേ… തേ… തേജസിന്റെ പെണ്ണോ…” അറിയാതെ ഇരുന്നിടത്ത് നിന്നും എല്ലാരും ചാടി എഴുനേറ്റു.
“… അതേടാ ഞാൻ കണ്ടതാ ഇന്നലെ ഇവർ രണ്ടുപേരും ഒട്ടി ഉരുമി ബൈക്കിൽ വരുന്നത്…”
“… സത്യമാണോ…” തവികയോടായി ചോദ്യം.
“… മ്…” അവൾ പോലും അറിയാതെ അതിനു സമ്മതം മൂളി.
“… പെങ്ങളെ ക്ഷമിക്കണം ആൾ അറിയാതെ പറ്റി പോയതാ. തേജസിനോട് പറഞ്ഞു പ്രശ്നം ഒന്നും ഉണ്ടാക്കരുത്…” അവരോട് മാപ്പ് പറഞ്ഞ് ഓരോരുത്തർ കിട്ടിയ വഴിക്ക് മുങ്ങി. എന്താ ഇപ്പൊ സംഭവിച്ചേ എന്ന് ഒരു പിടിയും കിട്ടാതെ നിൽക്കാണ് തൻവിക.
“… എടി കേട്ടത് സത്യമാണോ. നീ തേജസ് ചേട്ടന്റെ ലൈൻ ആണോ…” അഞ്ജലിയുടെ ചോദ്യമാണ് തൻവികയെ റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്.
“… ആരാ ഈ തേജസ്…” ഏതോ മയിക ലോകത്ത് എന്നപോലെ കണ്ണും തള്ളി അഞ്ജലിയോട് ചോദിച്ചു.
“… നിനക്ക് അറിയില്ലേ. പിന്നെ അവർ ചോദിച്ചതിനൊക്കെ തലയാട്ടിയതോ…”
“… ആ സമയത്ത് അറിയാതെ അതെ എന്ന് പറഞ്ഞുപോയതാ…” തൻവികക്ക് ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല.
“… അപ്പൊ നീ ഇന്നലെ തേജസ് ചേട്ടന്റെ ബൈക്കിലാണ് വന്നത് എന്ന് പറഞ്ഞതൊക്കെ…”
“… സമയം താമസിച്ചപ്പോ ഒരു ലിഫ്റ്റ് കിട്ടിയതാ. ലിഫ്റ്റ് തന്ന ആളുടെ പേര് എന്താണെന്നോ നാട് എന്താണെന്നോ എനിക്ക് അറിയില്ല. എന്തിന് പുള്ളിയുടെ മുഖം പോലും ഞാൻ കണ്ടില്ല…”
“… ഒരു പഴയമോഡൽ ബുള്ളറ്റ് ആയിരുന്നോ അത്…”അതിന് തൻവിക തലയാട്ടി.