“… നീ മിണ്ടാതിരിക്ക് ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയ…” തൻവിക കത്തി കയറി. അവളോട് ഇത് തേജസ് ആണെന്ന് പറയാൻ ശ്രെമിച്ചതും തേജസ് അവന്റെ ചുണ്ടിനു മീതെ വിരൽ വച്ച് മിണ്ടരുതെന്ന് അഞ്ജലിയോട് ആഗ്യം കാണിച്ചു.
“… എന്ത് സ്ഥിരം പരിപാടി ആണെന്ന നീ പറഞ്ഞു വരുന്നേ…” അജുവും വിട്ട് കൊടുത്തില്ല.
“… കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോൾ ചിലർക്ക് ഉള്ളതാ ഇതുപോലത്തെ ഓരോ ഞരമ്പ് രോഗം 😏…”
“… ടി…” അജു തൻവികയെ തല്ലാനായി കൈ ഓങ്ങിയതും തേജസ് അത് തടഞ്ഞു.
“… ആഹാ നീ എന്നെ തല്ലാൻ കൈ ഓങ്ങി അല്ലെ നിനക്ക് ഞാൻ കാണിച്ചു താരാടാ. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല…” തൻവിക ഉറഞ്ഞു തുള്ളി.
“…നീ ആരാ…” അത്രയും നേരം മിണ്ടാതെ ഇരുന്ന തേജസിന്റെ ഈ ഒറ്റ ചോദ്യത്തിൽ അവിടെ ആകെ നിശബ്ധമായി.
“…ഞാൻ… ഞാൻ… ഞാൻ തേജസിന്റെ പെണ്ണാ. എന്നെ വേദനിപ്പിച്ചു എന്ന് പുള്ളി അറിഞ്ഞ നിന്റെ ഒക്കെ കാര്യം കഴിഞ്ഞു…” അത് കേട്ടതോടെ തേജസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. അത് തൻവികക്ക് കൂടുതൽ ദേഷ്യം ഉണ്ടാക്കി.
“… ഞാൻ ഇത്രയും പറഞ്ഞിട്ട് ചിരിക്കുന്നോ. എന്താ നിങ്ങളുടെ പേര് നിങ്ങളെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം…” തൻവികയുടെ കോപം ഇരട്ടിച്ചു.
“… എന്റെ പേര് തേജസ്. തേജസ് കൃഷ്ണ…” ആ പേര് കേട്ടതും ഫ്യൂസ് പോയ ബൾബ് പോലെയായി തൻവിക.
“… എന്താ പറഞ്ഞെ…” മനസ്സിലാവാതെ അവൾ ഒന്നുകൂടി ചോദിച്ചു.