“… ഇന്നലെ പൊളിച്ചടുക്കി മോളെ. ക്ലാസ്സിലെ എല്ലാരും നിന്റെ ഫാൻ ആയി…” പിറ്റേന്ന് ക്ലാസ്സിൽ വന്ന പാടെ അഞ്ജലി തൻവികയെ വാനോളം പുകഴ്ത്തി. എന്നാൽ തൻവിക അതൊന്നും കേൾക്കാൻ പറ്റിയൊരു മൂടിൽ ആയിരുന്നില്ല.
“… എന്ത് പറ്റിയടി മുഖം വല്ലാണ്ടിരിക്കുന്നെ…”
“… ആ തേജസിന്റെ കാര്യം ഓർത്തിട്ട. പുള്ളി ഇന്നെങ്ങാനും എന്നെ തേടി വരുവോ…”
“… നീ പേടിക്കാതെ. പുള്ളി വരുവാണെങ്കിൽ നമുക്ക് സംസാരിച്ചു ശെരിയാക്കാം…” അഞ്ജലി അവൾക്ക് ദൈര്യം പകർന്നു.
ദിവസങ്ങൾ കടന്നുപോയി. തേജസ് തൻവികയെ തേടി പിന്നെ എത്തിയില്ല. അത് അഞ്‌ജലിക്കും തൻവികക്കും കുറച്ചു ആശ്വാസം പകർന്നു. ഈ സമയം കൊണ്ട് തൻവിക കോളേജ് മുഴുവൻ തേജസിന്റെ പെണ്ണായി തന്നെ അറിയപ്പെട്ടു. അത് ചെറിയ രീതിയിൽ അവൾ മുതലെടുക്കാനും തുടങ്ങി.
“… ഓ സോറി ഞാൻ കണ്ടില്ല…” അജുവിനോട് സംസാരിച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കടക്കവെ ബുക്കുമായി പുറത്തേക്ക് വന്ന തേജസുമായി കൂട്ടിമുട്ടി അവളുടെ കൈയിലെ ബുക്ക് എല്ലാം താഴേക്ക് വീണു.
“… തന്റെ മുഖത്ത് കണ്ണില്ലേ. മനുഷ്യനെ ഇപ്പൊ തള്ളിയിട്ടു കൊല്ലോലോ 😡…” താഴന്നു ബുക്ക് പറക്കവേ തൻവിക ശകാരിച്ചു
“… അവൻ കാണാതല്ലേ ഇടിച്ചതു അതിന് സോറി പറഞ്ഞല്ലോ…” അജു തിരിച്ചു കയർത്തു.
“… ആഹാ ഇടിച്ചു ഇട്ടതും പോരാഞ്ഞിട്ട് മെക്കിട്ട് കേറുന്നോ…” ബുക്കുമായി എഴുന്നേറ്റ തൻവിക അജുവിനോട് തിരിച്ചു കയർത്തു.
“… എടി മതി നമുക്ക് പോവാം…” തേജസിനെ കണ്ടതോടെ അഞ്ജലിയുടെ കിളി പോയി അവൾ തൻവികയെ പെട്ടെന്ന് അവിടെ നിന്നും കൊണ്ട് പോകാൻ ശ്രെമിച്ചു.