തേജാത്മികം [Nishinoya]

Posted by

 

“… വിട് അളിയാ…”

 

“… എന്ത് വിടാൻ. നീ വന്നിരുന്നെങ്കിൽ ഇന്ന് ആ സ്റ്റേജിൽ എല്ലാരുടെയും മുന്നിൽ വച്ച് അവളുടെ കള്ളി വെളിച്ചത്ത് ആക്കായിരുന്നു…”

 

“… ഇതുവരെ എല്ലാരും അവൾ പറഞ്ഞത് വിശ്വസിച്ചില്ലേ. തല്ക്കാലം അത് അങ്ങനെ തന്നെ ഇരിക്കട്ടെ…”

 

“… അങ്ങനെ തന്നെ ഇരിക്കട്ടെന്നോ മനസിലായില്ല…” വലിച്ചോണ്ട് ഇരുന്ന സിഗേരറ്റ് താഴേക്ക് ഇട്ട് ചവുട്ടി കെടുത്തി അജു തേജസിനെ നോക്കി.

 

“… അല്ല എന്തായാലും ഞാനും അവളും ലൈൻ ആണെന്ന് കോളേജ് മുഴുവൻ അറിഞ്ഞു അതുകൊണ്ട്…” ടേബിളിൽ ഇരുന്ന ചായ ഗ്ലാസിന്റ വാ വട്ടത്ത് ചൂണ്ടുവിരൽ കൊണ്ട് വട്ടത്തിൽ കറക്കി തേജസ്‌ പറഞ്ഞു.

 

“…പൊന്നു മൈരേ നിനക്ക് അവളോട് പ്രേമം ആണെന്ന് ഒന്നും പറഞ്ഞേക്കല്ലേ…” തേജസിന്റെ മട്ടും മാതിരിയും കണ്ട് അജു പറഞ്ഞു.

 

“… Yes. I think I’m in love…” പുഞ്ചിരിയോടെ തേജസ്‌ പറഞ്ഞു.

 

“… ഒലക്ക. അളിയാ ഇത് വേണ്ടടാ. എനിക്ക് എന്തോ ഇത് ശെരിയാവും എന്ന് തോന്നുന്നില്ല. വന്നപ്പോഴേ നിന്റെ പേരുകൊണ്ട് കള്ളങ്ങൾ മെനഞ്ഞവളാ അവൾ. സൊ ഇത് നല്ലതിന് ആയിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല…” അജു അവന്റെ ആശങ്ക വെളിപ്പെടുത്തി.

 

“… ചിലപ്പോ ദൈവം എനിക്കായി കണ്ടു വച്ച പെണ്ണ് ഇവൾ ആണെങ്കിലോ. അതിന് ആയിരിക്കും ഇതൊക്കെ സംഭവിച്ചെങ്കിലോ…”

 

“… നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. പണ്ടേ ഒറ്റ ബുദ്ധിയാ നിനക്ക്. നീ തോന്നുന്നത് ചെയ്യ് ബാക്കി നമുക്ക് നോക്കാം…” തേജസിനോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് അവന് അതിൽ നിന്നും പിൻമാറി.

Leave a Reply

Your email address will not be published. Required fields are marked *