“… നീ എന്താടാ ഇവിടെ തന്നെ നിൽക്കുന്നെ. അവളുടെ പാട്ട് കഴിയാറായി ഇപ്പൊ ചെന്ന കൈയോടെ പൊക്കാം…”
“…ഏതാടാ ഇവൾ…” സ്റ്റേജിൽ നിക്കുന്ന പെണ്ണിൽ നിന്നും കണ്ണെടുക്കാതെ തേജസ് ചോദിച്ചു.
“… അതല്ലെടാ മൈരേ ഞാൻ പറഞ്ഞെ. ഇതാ നമ്മൾ തേടി വന്ന തൻവിക…”
“… ഇവളാണോ തൻവിക…”
“… ഞാൻ മലയാളത്തിൽ അല്ലെടാ പറയുന്നേ 😡…” ഇത്തവണ അജുവിനാണ് ദേഷ്യം വന്നത്. എന്നാൽ തേജസ് ഇതൊന്നും ശ്രദ്ധിക്കാതെ തൻവികയെ തന്നെ നോക്കി നിന്നും.
“… ടാ അവളുടെ കൊണച്ച പാട്ട് കഴിയാറായി. ഇപ്പൊ സ്റ്റേജിന്റെ പിന്നിൽ പോയ അവളെ കൈയോടെ തൂക്കാം…”
“… ഇത്രയും നല്ല ഭംഗിയായി വേറെ ആര് പാടും അളിയാ. എന്നിട്ടാണോ നീ അവളെ കുറിച്ച് അവരാതം പറയുന്നേ…”
“… എന്തോന്ന്…” മുഖത്ത് ഒരു തൊലിഞ്ഞ ചിരിയുമായി തൻവികയെ തന്നെ നോക്കി നിക്കുന്ന തേജസിനെ അജു നോക്കി.ആ ചിരി കണ്ടപ്പോഴേ അജുവിന് കാര്യം കത്തി.
“… നീ എന്തോ നോക്കി കിണിക്കാട. വാ നമുക്ക് അങ്ങോട്ട് ചെല്ലാം. നീ അല്ലെ പറഞ്ഞെ അവളെ കൈയോടെ പൊക്കണം എന്ന്…”
“… എന്തായാലും അവളെ കണ്ടല്ലോ. ഇപ്പൊ അവളെ വെറുതെ വിടാം…” ഇതെല്ലാം പറയുന്നെങ്കിലും അവന്റെ നോട്ടം മുഴുവൻ സ്റ്റേജിൽ ആയിരുന്നു.
“… നമുക്ക് വേണ്ടി ഇത്രയും മനോഹരമായ ഗാനം ആലപിച്ച തൻവികക്ക് നല്ലൊരു കൈയടി നൽകാം…” ആങ്കർ പറഞ്ഞത് കേട്ടതും അറിയാതെ തേജസ് കൈയടിച്ചു പോയി.
“…ശേ നല്ലൊരു ചാൻസ് ആയിരുന്നു കൊണ്ട് തുലച്ചില്ലെടാ…” വൈകിട്ട് ചായക്കൊപ്പം സിഗറേറ്റ് വലിച്ചു കൊണ്ട് അജു തേജസിനെ കുറ്റപ്പെടുത്തി.