“… ടാ അളിയാ ഫുഡിന്റെ കാര്യത്തിൽ ചെറിയൊരു ഡൗട്ട് നീ ഒന്ന് വന്നേ…” സ്റ്റേജിൽ പുതിയ പിള്ളേരുടെ പരിപാടി കാണുന്നതിന് ഇടയ്ക്ക് അജു വന്ന് തേജസിനെ വിളിച്ചു.
“… എല്ലാം ഞാൻ സെറ്റ് ചെയ്തത് ആണല്ലോ പിന്നെന്താ പ്രശ്നം…”
“… എനിക്ക് അറിയില്ല. അവന്മാർ എല്ലാം കുളം ആക്കിയെന്ന തോന്നുന്നേ…”
“… ഇവന്മാരെ കൊണ്ട്…”
ഗത്യന്തരം ഇല്ലാതെ അജുവിനൊപ്പം ഫുഡ് സെറ്റ് ചെയ്യുന്ന ഇടത്തേക്ക് പോയി.വീണ്ടും എല്ലാ കാര്യങ്ങൾ പറഞ്ഞു ശെരിയാക്കിയ ശേഷം തിരിച്ചു സ്റ്റേജിലേക്ക് നടന്നു.
“…അളിയാ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ എന്നെ വീണ്ടും വിളിച്ചാൽ അവിടെ നിൽക്കുന്ന എല്ലാരും എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടല്ലോ…” അജുവിന് താകീത് നൽകവേ ആണ് മൈക്കിൽ അന്നൗൺസ് കെട്ടത്.
“… 🗣️ നമുക്ക് എല്ലാർക്കും ഒരു പാട്ട് കേട്ടാലോ. അടുത്തതായി നിങ്ങൾക്ക് വേണ്ടി പാട്ട് പാടാൻ എത്തുന്നത് ഫസ്റ്റ് ഇയർ zoology നിന്നും തൻവിക…” ആ പേര് കേട്ടതും തേജസ് ഒന്ന് ഞെട്ടി.
“… എടാ ഇത് അവൾ ആണെന്ന തോന്നുന്നേ…”അജു പറഞ്ഞു.
“…നീ വന്നേ എനിക്ക് അവളെ ഒന്ന് കാണണം😡… ” ദേഷ്യത്തോടെ അജുവിനെയും കൂട്ടി തേജസ് സ്റ്റേജിലേക്ക് ഓടി.
സ്റ്റേജിന്റെ മുൻവശത്തെ കസേരകളും ബെഞ്ചുകൾക്കും പിന്നിലായി നിന്നിരുന്ന ആൾക്കൂട്ടത്തേ വകഞ്ഞു മാറ്റി അജുവും തേജസും മുന്നിലേക്ക് കയറി. വെളുത്ത അനാർക്കലിയും ധരിച്ച് വലിയ നീളം ഇല്ലാത്ത സ്മൂത്ത് ആയ മുടി രണ്ട് തോളിലൂടെ മുന്നിലേക്ക് ഇട്ട് പാട്ടുപാടുന്ന സുന്ദരിയെ കണ്ടതും അറിയാതെ തേജസിന്റെ കാലുകൾ നിലച്ചുപോയി. ആരെയും ആകർഷിക്കുന്ന ജീവനുള്ള വിടർന്ന കണ്ണുകൾ . കാറ്റത്ത് പാറി പറക്കുന്ന മുടിയിഴകളെ ഇടക്ക് ഇടക്ക് ചെവിക്ക് പിന്നിലേക്ക് അവൾ ഒതുക്കികൊണ്ടിരുന്നു ആ സമയങ്ങളിൽ കാതിൽ തത്തി കളിക്കുന്ന കുഞ്ഞി കമ്മൽ കാണാൻ തന്നെ ഒരു പ്രേത്യേക ചേൽ ആയിരുന്നു. ഇതിനെല്ലാം ഉപരി ആ മുധുര സ്വരം കാതിൽ ഇരമ്പിക്കൊണ്ടിരുന്നു.