“… 🗣️ഗുഡ് മോർണിംഗ് മാം…” ടീച്ചർ ക്ലാസ്സിലേക്ക് വന്നതും എല്ലാരും എഴുനേറ്റ് അഭിസംബോധന ചെയ്തു.
“… അല്ല ഇതാര് തേജസോ. ഈ ക്ലാസ്സ് ഒക്കെ ഓർമ്മ ഉണ്ടോ…” വന്ന പാടെ തേജസിനെ പൊക്കി. ക്ലാസ്സ് മുഴുവൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
“… മാം കുറച്ചു ഫാമിലി പ്രോബ്ലെംസ് ഉണ്ടായിരുന്നു അതാ മൂന്നാല് ദിവസം വരാൻ കഴിയാത്തേ…”
“… നന്നായി പഠിക്കും എന്ന അഹങ്കാരം കൊണ്ടാണോ ഇങ്ങനെ ലീവ് എടുക്കുന്നെ. എക്സാം എഴുതാൻ അറ്റൻഡൻസ് കൂടി വേണം അത് മറക്കണ്ട…” ടീച്ചർ അവന് വാണിംഗ് നൽകി.
“… ഇല്ല മാം. ഇനി ലീവ് എടുക്കാതെ ശ്രദ്ധിച്ചോളാം…”
തേജസിനെ ഇരുത്തി ടീച്ചർ ക്ലാസ്സ് തുടങ്ങി. എന്നാൽ തേജസിന്റെ മനസ് മുഴുവൻ അവൾ എന്താ അങ്ങനെ പറഞ്ഞെ എന്നുള്ള ആശയകുഴപ്പത്തിലായിരുന്നു. അതോ ഇവന്മാർ തന്നെ കളിപ്പിക്കാൻ ചെയ്യുന്നത് ആണോ എന്നും അറിയാൻ വയ്യ. അത്തരം ചിന്തകളിലൂടെ അവന്റെ മനസ് വ്യതിചലിച്ചോണ്ട് ഇരുന്നു.
“… എന്നാലും എന്റെ തേജസ്സേ നീ ഇത്രക്ക് റൊമാന്റിക് ആണെന്ന് ഞങ്ങൾ അറിഞ്ഞില്ലല്ലോടാ…” ഇന്റർവെൽ സമയത്ത് തേജസിന്റെ കൂട്ടുകാരികൾ അവന്റെ അടുക്കൽ എത്തി.
“… എത്രക്ക് റൊമാന്റിക് ആണെന്ന്…” അവൻ ഇച്ചിരി കടുപ്പിച്ചു തന്നെ ചോദിച്ചു.
“…തൻവിക നമ്മളോട് എല്ലാം പറഞ്ഞു…” തേജസിനെ കളിയാക്കികൊണ്ട് അവർ പറഞ്ഞു.
“… എന്ത് പറഞ്ഞൂന്ന്. ദേ രാവിലെ വന്നപ്പോൾ മുതൽ ഞാൻ കേൾക്കുന്നത ഒരുമാതിരി ആളെ പൊട്ടനാക്കുന്ന പരിപാടി. വല്ലതും ഉണ്ടകിൽ നേരെ പറഞ്ഞോ 😡…” കാര്യം പന്തി അല്ലെന്ന് മനസിലായതോടെ തൻവിക ക്യാന്റീനിൽ വച്ച് പറഞ്ഞത് എല്ലാം അവനോട് പറഞ്ഞു.