“… എന്നാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്തൊരു തള്ളാ തള്ളിയത്…”
“… അത് പിന്നെ അവർ പെട്ടെന്ന് ചോദിച്ചപ്പോ…”
“… ഓം ശാന്തി ഓശാന അതേപോലെ ചുരണ്ടി അല്ലെ. മണ്ടന്മാർ ആ സിനിമ കണ്ടില്ലെന്ന് തോന്നുന്നു…”
“… നിനക്ക് മനസ്സിലായല്ലേ 😁…” അഞ്ജലിയെ നോക്കി ചിരിച്ചു കാണിച്ചു.
“… തല്ക്കാലം രക്ഷപ്പെട്ടു മോളെ. തേജസ് ഏട്ടൻ സ്ഥലത്ത് ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു…”
“… പുള്ളി വരുമ്പോൾ എന്തൊക്കെ പുകിൽ ആണോ നടക്കാൻ പോണേ. ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല…”
“… നി പേടിക്കാതെ നമുക്ക് കക്ഷിയോട് നടന്നത് മുഴുവൻ പറഞ്ഞ് മാപ്പ് ചോദിക്കാം…” അഞ്ജലി എനിക്ക് ദൈര്യവും തന്ന് ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോയി.
“…മൂന്നാല് ദിവസമായിട്ട് എവിടെ ആയിരുന്നടാ മൈരേ…” കോളേജിലേക്ക് തിരിച്ചുവന്ന തേജസിനോട് കൂട്ടുകാരനായ അജു ചോദിച്ചു.
“… ഒന്നും പറയണ്ട ഇച്ചിരി തിരക്കായി പോയി. പുതിയ പിള്ളേർ എങ്ങനെ ഉണ്ട് ഉഷാർ അല്ലെ…” ബുള്ളറ്റിൽ നിന്നും ഇറങ്ങവെ തേജസ് ചോദിച്ചു.
“… പിള്ളേർ ഒക്കെ ഉഷാർ ആണ്…”
“… മറ്റന്നാൾ അല്ലെ ഫ്രഷേഴ്‌സ് ഡേ പ്ലാൻ ചെയ്തേക്കുന്നെ. എല്ലാം സെറ്റ് അല്ലെ…”
“… അതൊക്കെ സെറ്റ് ആണ്. ആദ്യം ചിലവ് എപ്പോ ചെയ്യും എന്ന് പറയ്…”
“… ചിലവോ എന്തിന്…” മനസ്സിലാവാതെ തേജസ് അജുവിനെ നോക്കി.
“…ഫസ്റ്റ് ഇയറിലെ കിളിപോലൊരു പെങ്കൊച്ചിനെ വളച്ചിട്ട് നമ്മളോട് മറച്ചു വച്ചതും പോരാ എന്നിട്ട് പൊട്ടൻ കളിക്കുന്നോ…”